ആപ്പ്ജില്ല

ക്രിക്കറ്റിലും ജീവിതത്തിലും വഴികാട്ടിയ ഗുരു; അധ്യാപകദിനത്തിൽ അച്ഛരേക്കറെ ഓർമിച്ച് സച്ചിൻ

ക്രിക്കറ്റ് ജീവിതത്തിലെ ആദ്യഗുരു രമാകാന്ത് അച്ഛരേക്കറെ സ്മരിച്ച് സച്ചിൻ ടെണ്ടുൽക്കർ.

Samayam Malayalam 5 Sept 2019, 12:52 pm
ന്യൂഡൽഹി: ദേശീയ അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട ഗുരു രമാകാന്ത് അച്ഛരേക്കറെ ഓർമിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജീവിതത്തിലും ക്രിക്കറ്റിലും വഴികാട്ടിയായത് അച്ഛരേക്കറാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അച്ഛരേക്കറുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രവും സച്ചിൻ പങ്കുവെച്ചിട്ടുണ്ട്.
Samayam Malayalam Sachin New


"അധ്യാപകർ വിദ്യാഭ്യാസം നൽകുക മാത്രമല്ല ചെയ്യുന്നത്, വരും തലമുറയ്ക്ക് മൂല്യങ്ങൾ കൈമാറുന്നതും അവരാണ്. ക്രിക്കറ്റിലും ജീവിതത്തിലും നേരെ നിന്ന് കളിക്കാൻ അച്ഛരേക്കർ സാർ എന്നെ പഠിപ്പിച്ചു. എൻെറ ജീവിതത്തിൽ അദ്ദേഹം പകർന്നു തന്ന വില മതിക്കാനാവാത്ത സംഭാവനകളോട് എക്കാലത്തും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇന്നും അദ്ദേഹം പഠിപ്പിച്ച് തന്ന പാഠങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്," സച്ചിൻ ട്വിറ്ററിൽ കുറിച്ചു.


ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ സച്ചിനെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പരിശീലകനാണ് അച്ഛരേക്കർ. ക്രിക്കറ്റർ വിനേദ് കാംബ്ലിയുടെയും ഗുരുവായിരുന്നു അദ്ദേഹം. 2019 ജനുവരിയിലാണ് അദ്ദേഹം അന്തരിച്ചത്.

മുൻ രാഷ്ട്രപതി എസ് രാധാകൃഷ്ണൻെറ ജൻമദിനമാണ് സെപ്തംബർ അഞ്ചിന് ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്