ആപ്പ്ജില്ല

ധോണിയെപ്പോലെ ധോണി മാത്രം; ഞെട്ടിക്കും ഈ റെക്കോഡുകള്‍

ധോണി ഒരു സംഭവമാണെന്ന് മനസിലാക്കാൻ ഈ റെക്കോഡുകൾ മാത്രം മതി!

TNN 1 Sept 2017, 1:55 pm
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ ഒരു നാഴികക്കല്ല് താണ്ടി - 300 ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ക്രിക്കറ്റര്‍. ഈ സംഖ്യയിലെത്തുന്ന ആറാമത് ഇന്ത്യന്‍താരമാണ് ധോണി.
Samayam Malayalam cricket records set by mahendra singh dhoni
ധോണിയെപ്പോലെ ധോണി മാത്രം; ഞെട്ടിക്കും ഈ റെക്കോഡുകള്‍


ഏകദിനത്തില്‍ 300 മത്സരങ്ങള്‍ എന്ന റെക്കോഡ് എത്തിയപ്പോള്‍ ധോണിയെന്ന അസാധാരണ പ്രതിഭ താണ്ടിയ മറ്റുചില നാഴികക്കല്ലുകള്‍ കൂടി ചര്‍ച്ചയായി.

ഇതൊക്കെയാണ് ധോണിക്ക് മാത്രം സ്വന്തമായുള്ള റെക്കോഡുകള്‍;

1. മൂന്ന് ഐസിസി ഇവന്‍റുകളിലും (ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ട്വന്‍റി-20 ലോകകപ്പ്) കിരീടം നേടിയ ഒരേയൊരു ക്യാപ്റ്റന്‍.

2. മൂന്ന് ഫോര്‍മാറ്റുകളിലുമായി 331 മത്സരങ്ങളില്‍ ക്യാപ്റ്റന്‍

3. റണ്‍ ചേസുകളില്‍ 101.84 ശരാശരി

4. ചേസ് ചെയ്യുമ്പോള്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്യുന്നത് 9 തവണ ആവര്‍ത്തിച്ച ഏക കളിക്കാരന്‍

5. ഏകദിനങ്ങളില്‍ 200 സിക്സറുകള്‍ പറത്തിയ ആദ്യ കളിക്കാരന്‍

6. ആറാം സ്ഥാനത്തോ അതിന് താഴെയോ ഇറങ്ങി ഏറ്റവും അധികം റണ്‍സ് (4601) എടുത്ത താരം

7. ശ്രീലങ്കയ്ക്ക് എതിരെ അടിച്ച് കൂട്ടിയ 183 നോട്ട് ഔട്ട് ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന് വ്യക്തിഗത സ്കോര്‍.

8. ഏകദിനങ്ങളില്‍ 40 തവണ പുറത്താകെ നിന്നു

9. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും അധികം തവണ ബാറ്റ്സ്‍മാന്മാരെ പുറത്താക്കി (737)



Records set by Mahendra Singh Dhoni

Here is a list of records by former Indian captain and wicket-keeper Mahendra Singh Dhoni, who has completed 300 Matches in his ODI career.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്