ആപ്പ്ജില്ല

ക്രിക്കറ്റ് ലോകകപ്പ്: ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

മെയ് 30ന് ഓവലിൽ നടക്കുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

TNN 27 Apr 2018, 1:00 pm
ന്യൂഡൽഹി: എെസിസി ക്രിക്കറ്റ് ലോകകപ്പ് 2019ൻെറ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മെയ് 30ന് ഓവലിൽ നടക്കുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ജൂലായ് 14ന് ലോർഡ്സിലായിരിക്കും ഫൈനൽ നടക്കുക. ഇത് അഞ്ചാം തവണയാണ് ലോർഡ്സ് ലോകകപ്പിന് വേദിയാകുന്നത്.
Samayam Malayalam 63928585


ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്ക് എതിരെ തന്നെയാണ് ഇന്ത്യയുടെയും ആദ്യമത്സരം. ജൂൺ ഒന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യമത്സരം നടക്കുക. മെയ് 31ന് തങ്ങളുടെ ആദ്യമത്സരത്തിൽ പാകിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ നേരിടും.

ജൂൺ 16ന് മാഞ്ചസ്റ്ററിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. 11 വേദികളിലായാണ് 46 മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്