ന്യൂഡൽഹി: മാന്യൻമാരുടെ കളിയായ ക്രിക്കറ്റിലെ അടിമുടി മാന്യനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. കളിക്ക് പുറത്തുള്ള താരത്തിൻെറ പെരുമാറ്റം യുവതാരങ്ങൾ മാതൃകയാക്കേണ്ടതാണ്. ടിവി ഷോയിൽ അനാവശ്യ പരാമർശങ്ങൾ നടത്തി വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ.എൽ.രാഹുലും. ഈ സമയത്താണ് ദ്രാവിഡിൻെറ പഴയ വീഡിയോ വൈറലാവുന്നത്. എം ടിവി ബക്റ എന്ന പരിപാടിയിലാണ് അവതാരിക താരത്തിനോട് പ്രണയം തുറന്ന് പറഞ്ഞത്. എന്നാൽ സംഗതി രസകരമായി ദ്രാവിഡിനെ പറ്റിക്കുക എന്ന ഉദ്യേശത്തിലായിരുന്നു. താരങ്ങളെ രസകരമായി പറ്റിക്കുക എന്നതായിരുന്നു എം ടിവി ബക്റ എന്ന പരിപാടിയുടെ ലക്ഷ്യം.
രാഹുൽ തന്നെ വിവാഹം കഴിക്കണമെന്നാണ് സോഫയിൽ ഒപ്പമിരുന്ന് കൊണ്ട് അവതാരിക താരത്തോട് പറഞ്ഞത്. ഇത് കേട്ടയുടനെ രാഹുൽ ചാടിയെണീറ്റു. എന്നാൽ നിയന്ത്രണം വിടാതെ പെൺകുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്. ഇതിൻെറ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്.