ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ സൂപ്പർതാരമാണ് യുവതാരം ഋഷഭ് പന്ത്. പന്തിനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം എന്താണ്. അക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് പന്ത്. തൻെറ സ്പെഷ്യൽ സുഹൃത്ത് എന്ന നിലയിൽ ഇഷ നേഗിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.
തൻെറ ഏറ്റവും വലിയ സന്തോഷം ഇഷയുടെ സന്തോഷമാണെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് പന്ത് പറഞ്ഞു. ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇക്കാര്യം. പന്തിൻെറ കാമുകിയാണ് ഇഷ നേഗിയെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. ഇഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടി വന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആയിരിക്കുകയാണ്. ഒരേ ചിത്രം തന്നെയാണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത്. ഡിസൈനറാണ് ഇഷ നേഗി.
ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് പന്ത്. നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ചിത്രം പങ്ക് വെച്ചിട്ടുള്ളത്.