ആപ്പ്ജില്ല

സുരേഷ് റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവർ അപകടത്തില്‍പ്പെട്ടു

ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം.

TNN 13 Sept 2017, 3:54 pm
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സഞ്ചരിച്ചുകൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. റെയ്നയുടെ റേഞ്ച് റോവറിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ റെയ്നയ്ക്ക് പരിക്കൊന്നും സംഭവിച്ചില്ല. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം.
Samayam Malayalam cricketer suresh raina escapes major accident while driving
സുരേഷ് റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവർ അപകടത്തില്‍പ്പെട്ടു




റേഞ്ച് റോവറിന്‍റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. അമിത വേഗത്തിലല്ല ഓടിച്ചത് എന്ന കാരണത്താൽ വൻ ദുരന്തമൊഴിവാക്കാൻ കഴിഞ്ഞു. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മാറ്റിയിടാൻ സ്റ്റെപ്പിനി ഇല്ലാത്തതുകാരണം റോഡിൽ അല്പസമയം തങ്ങേണ്ടി വന്നു എന്നല്ലാതെ താരത്തിന് മറ്റുപ്രയാസങ്ങളൊന്നുമുണ്ടായില്ല. അപകട വാർത്തയറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസുകാർ കാണ്‍പൂരിലേക്ക് പോകാനായി താരത്തിന് മറ്റൊരു വാഹനം ഏർപ്പാട് ചെയ്യുകയും ചെയ്തു.

Cricketer Suresh Raina Escapes Major Accident While Driving

Suresh Raina, who has been named the captain of the India Blue team for the Duleep Trophy, was travelling from Ghaziabad to Kanpur to take part in one of the matches in the tournament, scheduled to be held at the Green Park Stadium on Wednesday

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്