ആപ്പ്ജില്ല

ഞാന്‍ റോബോട്ട് അല്ല; ആവശ്യമുള്ളപ്പോള്‍ വിശ്രമം ചോദിക്കും: കോഹ്‍ലി

ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തിൽ കോഹ്ലി കളിക്കില്ലെന്ന വാർത്തകൾ...

TNN 15 Nov 2017, 3:27 pm
കൊല്‍ക്കത്ത: വിശ്രമം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ശ്രീലങ്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കോഹ്‍ലി കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് താരം ഇത് സംബന്ധിച്ച് മനസ് തുറന്നത്.
Samayam Malayalam cricketer virat kohli says he will ask for rest if needed
ഞാന്‍ റോബോട്ട് അല്ല; ആവശ്യമുള്ളപ്പോള്‍ വിശ്രമം ചോദിക്കും: കോഹ്‍ലി


കോഹ്‍ലി വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും സെലക്ഷന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും ദേശീയ സെലക്ടര്‍ എംഎസ്‍കെ പ്രസാദ് പറഞ്ഞിരുന്നു.

'വിശ്രമം എല്ലാവര്‍ക്കും വേണ്ടതാണ്. എനിക്കും വേണം. പക്ഷേ, അത് എപ്പോഴാണ് എന്നത് എനിക്ക് തോന്നുമ്പോള്‍ ഞാന്‍ ആവശ്യപ്പെടും. ഞാന്‍ റോബോട്ട് അല്ല, സംശയം ഉണ്ടെങ്കില്‍ എന്‍റെ തൊലി ചീന്തിനോക്കൂ, ചോര കാണാം'കോഹ്‍ലി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്