ആപ്പ്ജില്ല

റെക്കോർഡ് ഇരട്ട സെഞ്ച്വറിയുമായി ഡി ആർസി ഷോർട്ട്

ഡി ആർസി ഷോർട്ടിന് ലോക റെക്കോർഡ്

Samayam Malayalam 28 Sept 2018, 5:45 pm
മെൽബൺ: വെടിക്കെട്ട് ഡബിൾ സെഞ്ച്വറിയുമായി റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡി ആർസി ഷോർട്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ വെസ്റ്റേൺ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ ഷോർട്ട് 23 സിക്സറുകളും 15 ഫോറും അടക്കം അടിച്ചെടുത്തത് 257 റൺസാണ്. 148 പന്തിൽ നിന്നായിരുന്നു റെക്കോർഡ് പ്രകടനം.
Samayam Malayalam Australia


ലിസ്റ്റ് എ ക്രിക്കറ്റിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ക്വീന്‍സ് ലാന്‍ഡിനെതിരെയാണ് താരം ഡബിൾ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

268 റൺസാണ് അദ്ദേഹം നേടിയത്. 264 റൺസ് അടിച്ച ഇന്ത്യയുടെ രോഹിത് ശർമ്മയാണ് രണ്ടാമത്. ഏകദിന ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഒരു ഓസ്ട്രേലിയൻ താരത്തിൻെറ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഷോർട്ട് നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്