ആപ്പ്ജില്ല

​ഓസീസ് ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് വാർണർ

താങ്ങാൻ പറ്റാത്ത മത്സരക്രമമാണ് കളിക്കാർക്ക് മുകളിൽ അടിച്ചേൽപ്പിക്കുന്നതെന്ന് അദ്ദേഹം പരാതിപ്പെട്ടു

TNN 19 Feb 2018, 6:14 pm
മെൽബൺ: ഓസീസ് ക്രിക്കറ്റിലെ മത്സരാധിക്യം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡേവിഡ് വാർണർ രംഗത്ത്. താങ്ങാൻ പറ്റാത്ത മത്സരക്രമമാണ് കളിക്കാർക്ക് മുകളിൽ അടിച്ചേൽപ്പിക്കുന്നതെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Samayam Malayalam david warner criticizes hectic workload in australian cricket
​ഓസീസ് ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് വാർണർ


തിരക്കുള്ള മത്സരക്രമം താരങ്ങളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനോട് ഏകദിന പരമ്പരയിൽ 4-1ന് പരാജയപ്പെട്ടപ്പോൾ ബുദ്ധിമുട്ട് തോന്നി. ആഷസ് പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയ്ക്കായി ടീമിന് വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. ശാരീരികമായും താരങ്ങളെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും വാർണർ പറഞ്ഞു.

മുൻ നിര താരങ്ങളുടെ ആരോഗ്യത്തിൻെറ കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ദയവായി ശ്രദ്ധിക്കണമെന്നും വാർണർ പറഞ്ഞു. താൻ സ്വയം വിശ്രമം ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്