ആപ്പ്ജില്ല

IPL 2019: ഡൽഹി ഡെയർ ഡെവിൾസ് ഇനി മുതൽ ഡൽഹി ക്യാപിറ്റൽസ്

ശ്രേയസ് അയ്യരാണ് ഈ സീസണിൽ ടീമിനെ നയിക്കുക

Samayam Malayalam 5 Dec 2018, 5:38 pm
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസ് ഇത്തവണ എത്തുന്നത് പേര് മാറ്റി പുത്തൻ ലുക്കിൽ. ഡൽഹി ക്യാപിറ്റൽസ് എന്നാണ് ടീമിൻെറ പുതിയ പേര്. ജെ.എസ്.ഡബ്ല്യു സ്പോർട്ട് ടീമിൻെറ സഹഉടമയായി എത്തിയതോടെയാണ് പുതിയ മാറ്റം. ജി.എം.ആർ ആണ് ടീമിൻെറ മറ്റൊരു പ്രധാന ഉടമ.
Samayam Malayalam Delhi


ടീമിലെ പ്രധാന താരങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെയാണ് ഇത്തവണ ഡൽഹി എെപിഎല്ലിനെത്തുന്നത്. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് തന്നെയാണ് ടീമിൻെറ പരിശീലകൻ. ഗംഭീറിന് പകരം കഴിഞ്ഞ സീസണിൽ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യരായിരിക്കും ടീമിനെ ഈ സീസണിൽ നയിക്കുക.

ശിഖർ ധവാൻ ഇത്തവണ ഡൽഹിക്കൊപ്പമുണ്ട്. പ്രൃഥ്വി ഷാ, ഋഷഭ് പന്ത് എന്നീ യുവതാരങ്ങളിലാണ് ടീമിൻെറ പ്രധാന പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്