ഡൽഹി ടെസ്റ്റ്: ശ്രീലങ്ക ചെറുത്തു നിൽപ്പ് തുടരുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ അവസാന ദിനം ലങ്ക ചെറുത്തു നിൽപ്പ് തുടരുന്നു

TNN 6 Dec 2017, 3:32 pm
ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ അവസാന ദിനം ലങ്ക ചെറുത്തു നിൽപ്പ് തുടരുന്നു. അഞ്ചാം ദിനം മത്സരം തുടങ്ങുമ്പോൾ 31 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് വൻ തകർച്ചയിലായിരുന്നു.
Samayam Malayalam
ഡൽഹി ടെസ്റ്റ്: ശ്രീലങ്ക ചെറുത്തു നിൽപ്പ് തുടരുന്നു


എന്നാൽ ധനഞ്ജയ ഡിസിൽവയും ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലും ചേർന്ന് ടീമിനെ തോളിലേറ്റി. ഇന്ത്യൻ ബൗളിങ് നിരയെ ശ്രദ്ധയോടെ നേരിട്ട ധനഞ്ജയ സെഞ്ച്വറി നേടി. 219 പന്തിൽ 119 റൺസെടുത്ത അദ്ദേഹം പരിക്ക് മൂലം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

അധികം വൈകാതെ ചണ്ഡിമൽ പുറത്തായെങ്കിലും തുട‍ർന്നെത്തിയ റോഷൻ ഡിസിൽവയും നിരോഷൻ ഡിക്ക്‍വെല്ലയും ചെറുത്ത് നിൽപ്പ് തുടരുകയാണ്. റോഷൻ അ‍ർധശതകം നേടിയപ്പോൾ ഡിക്ക്‍വെല്ല നിലവിൽ 27 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലങ്ക 286 റൺസെടുത്തിട്ടുണ്ട്. ജയിക്കാൻ ഇനിയും 124 റൺസ് വേണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്Open App