ആപ്പ്ജില്ല

തന്നെ ട്രോളാൻ ശ്രമിച്ച പീറ്റേഴ്‍സന് ധോണി കൊടുത്ത പണി

വീഡിയോ വൈറല്‍ ആവുന്നു

TNN 7 Apr 2017, 7:08 pm
കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് - റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‍ മത്സരത്തിനിടെ മഹേന്ദ്ര സിങ് ധോണിയെ ട്രോളാന്‍ ശ്രമിച്ച മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‍സണ് കിട്ടിയത് എട്ടിന്‍റെ പണി. ഉരുളയ്‍ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി പീറ്റേ‍ഴ്‍സന്‍റെ ട്രോളിനെ ധോണി സിക്സര്‍ പറത്തി.
Samayam Malayalam dhonis epic reply to pietersen
തന്നെ ട്രോളാൻ ശ്രമിച്ച പീറ്റേഴ്‍സന് ധോണി കൊടുത്ത പണി


മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്നിങ്‍സ് തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകമായിരുന്നു സംഭവം. ഒന്നാം സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന മനോജ് തിവാരി കമന്‍റേറ്ററായ കെവിന്‍ പീറ്റേഴ്‍സണുമായി മൈക്രോഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പോളാണ് താന്‍ ധോണിയെക്കാള്‍ മികച്ച ഗോള്‍ഫര്‍ ആണെന്ന് ധോണിയോട് പറയാന്‍ പീറ്റേഴ്‍സണ്‍ തിവാരിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം തിവാരി അപ്പോള്‍ത്തന്നെ ധോണിയോട് പറയുകയും ചെയ്‍തു. എന്നാല്‍ തന്നെ കളിയാക്കിയ പീറ്റേഴ്‍സന് തോണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, താങ്കള്‍ ഇപ്പോഴും എന്‍റെ ആദ്യ ടെസ്‍റ്റ് വിക്കറ്റ് ആണ്.

ധോണിയുടെ മറുപടി കേട്ട കമന്‍റേറ്റര്‍മാര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. എന്തായാലും ധോണി മറുപടി പറയുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Dhoni trolls back kevin pietersen #RPSvMI pic.twitter.com/Pzd5TsH9NI — shubham jindal (@shubhamjindal94) April 6, 2017

Dhoni's epic reply to Pietersen

MS Dhoni gave an epic reply to Kevin Pietersen who tried to troll him during an IPL match.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്