ആപ്പ്ജില്ല

ഞാനായിരുന്നെങ്കില്‍ ഈ മൂന്ന് കളിക്കാര്‍ ടി20 ലോകകപ്പ് ടീമില്‍ ഉറപ്പ്, മുന്‍ താരം ദീലീപ് വെങ്‌സര്‍ക്കാര്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, ശുഭ്മാന്‍ ഗില്‍ എന്നിവരെ തിരഞ്ഞെടുക്കണമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഉമ്രാന്‍ മാലിക്കിന് നേരത്തെ അവസരം നല്‍കിയിരുന്നു. ഗില്‍ ഇതുവരെ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലാത്തതിനാല്‍ ലോകകപ്പിലും അവസരം ലഭിച്ചില്ല. മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. താരത്തെ ഇക്കുറി പകരക്കാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.

guest Rajesh-M-C | Edited by Samayam Desk | Lipi 15 Sept 2022, 3:01 pm

ഹൈലൈറ്റ്:

  • ലോകകപ്പ് ടീമില്‍ ഷമിയേയും ഉമ്രാനേയും ഉള്‍പ്പെടുത്തണമായിരുന്നെന്ന് വെങ്‌സര്‍ക്കാര്‍
  • മുഹമ്മദ് ഷമി ഉള്‍പ്പെടെ നാല് കളിക്കാര്‍ ലോകകപ്പിലെ പകരക്കാരുടെ പട്ടികയില്‍
  • ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാനിറങ്ങും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mohammed Shami
മുഹമ്മദ് ഷമി
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ് ദിലീപ് വെങ്‌സര്‍ക്കാര്‍. ദേശീയ ടീമിന്റെ മുഖ്യ സെലക്ടര്‍ ആയിരുന്നപ്പോഴും വെങ്‌സര്‍ക്കാര്‍ കഴിവുള്ള കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. സമകാലിക ക്രിക്കറ്റില്‍ ചിലപ്പോഴൊക്കെ അഭിപ്രായപ്രകടനവുമായി അദ്ദേഹം എത്താറുണ്ട്. ഇപ്പോഴിതാ, ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെരഞ്ഞടുത്തതിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് വെങ്‌സര്‍ക്കാര്‍.
ചില കളിക്കാരെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയില്ലെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ഞാനായിരുന്നെങ്കില്‍ ടി20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, ശുഭ്മാന്‍ ഗില്‍ എന്നിവരെ തിരഞ്ഞെടുക്കുമായിരുന്നു. മികച്ച ഐപിഎല്‍ സീസണിലൂടെ കടന്നുവന്നവരാണ് ഇവര്‍. ടി20യില്‍ ദീര്‍ഘമായ അവസരം ഇവര്‍ക്ക് താന്‍ നല്‍കുമായിരുന്നെന്നും വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.
മലയാളികളുടെ പ്രിയങ്കരനായ ഉത്തപ്പ, സ്‌റ്റൈലിഷ് ബാറ്റര്‍, വാഴ്ത്തുപാട്ടുകളില്ലാത്ത ലോകകപ്പിലെ സൂപ്പര്‍ ഹീറോ

ഉമ്രാന്‍ മാലിക്കിന് നേരത്തെ ദേശീയ ടീമില്‍ അവസരം നല്‍കിയിരുന്നു. അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും കളിച്ചെങ്കിലും ഉമ്രാന്‍ പരാജയപ്പെട്ടു, അതേസമയം, ഗില്‍ ഇതുവരെ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ല. മുഹമ്മദ് ഷമിയെ ഇക്കുറി പകരക്കാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഏതെങ്കിലും പേസര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഷമിയെ ടീമിലേക്ക് വിളിക്കും.

സൂര്യകുമാര്‍ യാദവ് ഒരു മികച്ച ഫിനിഷറാണെന്നും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ആര്‍ക്കും എവിടേയും ബാറ്റ് ചെയ്യാം. ടെസ്റ്റ് മത്സരങ്ങള്‍ പോലെയല്ല. അതുകൊണ്ടുതന്നെ നാലാമനായി ഇറങ്ങുന്ന സൂര്യകുമാറിന് അഞ്ചാമനായും കളിക്കാന്‍ സാധിക്കും. സൂര്യകുമാര്‍ മികച്ച ഒരു ഫിനിഷര്‍ കൂടിയാണ്. അതേസമയം, ആരൊക്കെ ഏത് നമ്പറില്‍ ബാറ്റ് ചെയ്യുണം എന്നതിനെക്കുറിച്ച് ശരിക്കും അഭിപ്രായം പറയാന്‍ കഴിയില്ലെന്നും അത് കോച്ച്, ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവരുടെ ജോലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജുവിന് വേണ്ടി ആരാധകര്‍ രംഗത്ത്, മത്സരത്തിനിടെ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കും

ഏഷ്യാ കപ്പില്‍ കളിക്കാതിരുന്ന ചില കളിക്കാര്‍ ലോകകപ്പോടെ ദേശീയ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കേറ്റ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും, ആവേശ് ഖാനും രവി ബിഷ്ണോയിക്കും പകരക്കാരനായി ടീമില്‍ തിരിച്ചെത്തി. മുന്‍നിര കളിക്കാരെല്ലാം പരിക്ക് ഭേദമായി തിരിച്ചെത്തിയതോടെ ഏഷ്യാ കപ്പിലെ തോല്‍വി ലോകകപ്പില്‍ ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാമ് ഇന്ത്യ.
Read Latest Sports News And Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്