ആപ്പ്ജില്ല

​പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ വരുത്തിയ പോലുള്ള പിഴവുകൾ കാണിച്ചാൽ പാണ്ഡ്യ താനുമായി താരതമ്യത്തിന് അർഹനല്ലെന്ന് കപിൽ പറഞ്ഞു.

TNN 18 Jan 2018, 3:21 pm
ന്യൂഡൽഹി: ക്രിക്കറ്റിലെ അടിസ്ഥാനപരമായ കാര്യങ്ങൾ പോലും മറന്ന് പിഴവ് വരുത്തുന്ന ഹാർദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ വരുത്തിയ പോലുള്ള പിഴവുകൾ കാണിച്ചാൽ പാണ്ഡ്യ താനുമായി താരതമ്യത്തിന് അർഹനല്ലെന്ന് കപിൽ പറഞ്ഞു.
Samayam Malayalam dont compare pandya with me if he makes silly mistakes says kapil dev
​പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്


ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ഏറ്റവും നന്നായി കളിച്ചത് പാണ്ഡ്യയാണ്. എന്നാൽ രണ്ടാം ടെസ്റ്റിൽ അലക്ഷ്യമായി കളിച്ചാണ് താരം വിക്കറ്റ് കളഞ്ഞു കുളിച്ചത്. ആദ്യ ഇന്നിങ്സിൽ ഇല്ലാത്ത റണ്ണിനായി ഓടി റൺ ഔട്ടായി. രണ്ടാം ഇന്നിങ്സിൽ വൈഡ് പന്തിനെ അനാവശ്യ ഷോട്ട് കളിച്ചും താരം മടങ്ങി. ഇതാണ് കപിലിൻെറ വിമർശനത്തിന് ഇടയാക്കിയത്.

പാണ്ഡ്യ പ്രതിഭാശാലിയായ ക്രിക്കറ്ററാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പിഴവുകളിൽ നിന്ന് അദ്ദേഹം പാഠം പഠിക്കണമെന്നും കപിൽ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്