ആപ്പ്ജില്ല

ഈ പ്രകടനം ഭാര്യക്ക് രോഹിതിൻെറ വിവാഹ വാർഷിക സമ്മാനം

വിവാഹ വാർഷിക ദിനത്തിൽ ഇതിലും മികച്ചൊരു സമ്മാനം ഭാര്യക്കായി ഏത് ഭർത്താവിനാണ് നൽകാനാവുക.

TNN 13 Dec 2017, 5:34 pm
മൊഹാലി: ലങ്കക്കെതിരായ ഏകദിനമത്സരത്തിൽ ക്രീസിൽ രോഹിത് ശർമ്മ തകർത്തടിക്കുമ്പോൾ നിറകണ്ണുകളോടെ ഗ്യാലറിയിൽ ഒരാളുണ്ടായിരുന്നു. രോഹിത് ഡബിൾ സെഞ്ച്വറിയിലേക്ക് അടുക്കവേ ടിവി ക്യാമറകൾ പ്രാർഥനയോടെ ഇരിക്കുന്ന അവൾക്ക് നേരെയായിരുന്നു തിരിഞ്ഞത്. മറ്റാരുമായിരുന്നില്ല... രോഹിതിൻെറ ഭാര്യ റിഥികയായിരുന്നു അത്.
Samayam Malayalam double century rohits wedding anniversary gift to wife ritika
ഈ പ്രകടനം ഭാര്യക്ക് രോഹിതിൻെറ വിവാഹ വാർഷിക സമ്മാനം


ഭാര്യക്ക് രോഹിതിൻെറ വിവാഹ വാർഷിക സമ്മാനമായിരുന്നു തൻെറ കരിയറിലെ മൂന്നാം ഡബിൾ സെഞ്ച്വറി. വിവാഹ വാർഷിക ദിനത്തിൽ ഇതിലും മികച്ചൊരു സമ്മാനം ഭാര്യക്കായി ഏത് ഭർത്താവിനാണ് നൽകാനാവുക. ആനന്ദക്കണ്ണീരോടെയാണ് പ്രിയതമൻെറ ഡബിൾ സെഞ്ച്വറി പ്രകടനം റിഥിക കണ്ടു നിന്നത്.

സന്തോഷ സൂചകമായി ഗ്യാലറിയിലിരിക്കുന്ന ഭാര്യക്ക് നേരെ രോഹിത് ചുംബനം കൈമാറുന്നുണ്ടായിരുന്നു. തൻെറ വിവാഹമോതിരത്തിൽ ചുംബിച്ച് രോഹിത് അത് ഭാര്യക്ക് നേരെ ഉയർത്തി. ഇതിലും മനോഹരമായി എങ്ങനെയാണ് ഒരു വിവാഹവാർഷികം ആഘോഷിക്കാനാവുക....

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്