ആപ്പ്ജില്ല

ഏകദിനത്തിൽ ഇംഗ്ലണ്ടിന് റെക്കോർഡ്: ഓസീസിനെ തകർത്തു

ഏകദിന ക്രിക്കറ്റിൻെറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തി ഓസീസിനെതിരെ ചരിത്രവിജയവുമായി ഇംഗ്ലണ്ട്

Samayam Malayalam 20 Jun 2018, 12:36 pm
നോട്ടിങാം: ഏകദിന ക്രിക്കറ്റിൻെറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തി ഓസീസിനെതിരെ ചരിത്രവിജയവുമായി ഇംഗ്ലണ്ട്. മൂന്നാം ഏകദിന മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 481 റൺസാണ് നേടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയ 239 റൺസിന് എല്ലാവരും പുറത്തായി.
Samayam Malayalam DgE6TDFW4AYNN5F


242 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ലോകക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന പരാജയമാണിത്. ഇംഗ്ലണ്ടിൻെറ ഏറ്റവും ഉയർന്ന വിജയം കൂടിയാണിത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മൂന്നെണ്ണം വിജയിച്ച് അവർ പരമ്പരയും സ്വന്തമാക്കി കഴിഞ്ഞു.

ഇംഗ്ലണ്ടിന് വേണ്ടി അലക്സ് ഹെയിൽസും (147), ജോണി ബെയർസ്റ്റോ(139)വും സെഞ്ച്വറികൾ നേടി. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടുന്ന ടീം എന്ന റെക്കോർഡും അവർ തിരുത്തി. 62 ബൗണ്ടറികളാണ് അവർ നേടിയത്. ശ്രീലങ്ക നേടിയ 59 ബൗണ്ടറികളുടെ റെക്കോർഡാണ് മറികടന്നത്.

മത്സരത്തിൽ 21 പന്തിൽ നിന്ന് അർധശതകം നേടിയ നായകൻ ഇയാൻ മോർഗൻ ഇംഗ്ലണ്ട്
താരത്തിൻെറ ഏറ്റവും വേഗതയേറിയ അർധശതകം എന്ന റെക്കോർഡും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിൻെറ എക്കാലത്തെയും റൺ സ്കോറർമാരിൽ അദ്ദേഹം ഒന്നാമതെത്തുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്