ആപ്പ്ജില്ല

​ന്യൂസിലൻറിനെതിരെ വിജയം: പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

സെഞ്ച്വറി നേടിയ ബെയർസ്റ്റോവിൻെറ തകർപ്പൻ ബാറ്റിങ് ഇംഗ്ലണ്ടിന് അനായാസവിജയം സമ്മാനിക്കുകയായിരുന്നു

TNN 10 Mar 2018, 2:03 pm
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻറിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. 3-2നാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. നിർണായകമായ അഞ്ചാം ഏകദിനത്തിൽ ഏഴ് വിക്കറ്റിനാണ് അവർ ന്യൂസിലൻറിനെ തകർത്തത്.
Samayam Malayalam england win series against new zealand
​ന്യൂസിലൻറിനെതിരെ വിജയം: പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്


ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻറിന് 223 റൺസേ എടുക്കാനായുള്ളൂ. സെഞ്ച്വറി നേടിയ ബെയർസ്റ്റോവി(104)ൻെറ തകർപ്പൻ ബാറ്റിങ് ഇംഗ്ലണ്ടിന് അനായാസവിജയം സമ്മാനിക്കുകയായിരുന്നു. വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അദ്ദേഹം 58 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്.

വെറും 32.4 ഓവറിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്. അലക‍്‍സ് ഹെയിൽസ് 61 റൺസ് നേടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്