ആപ്പ്ജില്ല

പാക് താരം ഫഖർ സമാന് ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി

അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി ആദ്യ ഡബിൾ സെഞ്ച്വറി നേടുന്ന താരമായി ഓപ്പണിങ് ബാറ്റ്സ്മാൻ ഫഖർ സമാൻ

Samayam Malayalam 20 Jul 2018, 5:11 pm
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി ആദ്യ ഡബിൾ സെഞ്ച്വറി നേടുന്ന താരമായി ഓപ്പണിങ് ബാറ്റ്സ്മാൻ ഫഖർ സമാൻ. സിംബാവെക്കെതിരായ നാലാം ഏകദിനത്തിലാണ് ഫഖർ സമാൻ 156 പന്തിൽ നിന്ന് 24 ഫോറും അഞ്ച് സിക്സറും അടക്കം 210 റൺസെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 50 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു.
Samayam Malayalam 37621888_2100286729990412_3810793704281604096_n


ഏകദിന ക്രിക്കറ്റിൽ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന റെക്കോർഡും ഫഖർ സമാനും ഇമാം ഉൾ ഹഖും ചേർന്ന് പഴങ്കഥയാക്കി. ഇരുവരും ചേർന്ന് 304 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുൽ തരംഗയും ചേർന്ന് നേടിയ 284 റൺസിൻെറ റെക്കോർഡാണ് പാക് ഓപ്പണർമാർ മറികടന്നത്.

ഇംഗ്ലണ്ടിനെതിരെ 2006ലാണ് ശ്രീലങ്കൻ ഓപ്പണർമാർ റെക്കോർഡ് സ്ഥാപിച്ചത്. സിംബാവെക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്നും പാകിസ്ഥാൻ വിജയിച്ച് കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്