വിക്കറ്റിന് പിന്നില്‍ മോശം പ്രകടനം
മുന്‍ മത്സരങ്ങളിലേത് പോലെ തന്നെ അവസാന ഏകദിനത്തിലും വിക്കറ്റിന് പിറകില്‍ ഏറ്റവും മോശം പ്രകടനമാണ് റിഷഭ് പന്ത് പുറത്തെടുത്തത്. നിര്‍ണായക ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് അനായാസ ക്യാച്ചുകളാണ് പന്ത് തുലച്ചു കളഞ്ഞത്. ഇതാണ് ആരാധകരെ ഏറെ പ്രകോപിപ്പിച്ചത്. ഇതോടൊപ്പം ഒരു സ്റ്റംമ്പിങും നഷ്ടപ്പെടുത്തി.
റിവ്യൂയിലും പരാജയം
റിവ്യു നഷ്ടപ്പെടുത്തിക്കളയുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് റിഷഭ് പന്ത്. ഇപ്പോഴും കൃത്യമായി കാര്യങ്ങള്‍ മനസിലാക്കി ശ്രദ്ധയോടെ റിവ്യു വിളിക്കാന്‍ പന്തിന് കഴിയുന്നില്ല. ഒട്ട് അല്ലാത്തത് വിളിച്ച് റിവ്യു നഷ്ടപ്പെടുത്തുകയും ഒട്ടായത് വിളിക്കാതിരിക്കുകയും ചെയ്ത് വിമര്‍ശനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയിരുന്നു പന്ത്. ഇത് മൂന്നാം ഏകദിനത്തിലും ആവര്‍ത്തിച്ചു. അക്കാര്യത്തില്‍ ധോണി അഗ്രഗണ്യനായിരുന്നു എന്ന് പറയാതിരിക്കാനാവില്ല.
ബാറ്റിങ്ങിലും തിളങ്ങാനായില്ല
വിക്കറ്റ് പിറകില്‍ തിളങ്ങാന്‍ കഴിയാതെ പോയ റിഷഭ് പന്തിന് മൂന്നാം ഏകദിനത്തില്‍ ബാറ്റിങ്ങിലും പരാജയപ്പെട്ട് മടങ്ങി. ക്രീസിലെത്തിയ പന്ത് അധികം വൈകാതെ കേവലം ഏഴ് റണ്‍സുമായാണ് മടങ്ങിയത്. നിര്‍മായക ഘട്ടത്തിലാണ് വിക്കറ്റ് തുലച്ച് കളഞ്ഞ് താരം പവലിയനിലേക്ക് മടങ്ങിയത്. ഇതും കൂടി ആയതോടെയാണ് അതിരൂക്ഷ വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
പന്തിന് ഊബര്‍ ഡ്രൈവറാകാം!!!
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ റിഷഭ് പന്തിന് ഊബര്‍ ഡ്രൈവറായി ജോലി നോക്കാമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഇതിന് പിന്നിലെ കാരണമാണ് ചിരി പടര്‍ത്തുന്നത്. പന്ത് നന്നായി ഡ്രോപ് ചെയ്യുന്നുണ്ട്, ക്രിക്കറ്റ് വിട്ടാല്‍ ഊബര്‍ ഡ്രൈവറാകാം എന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.പന്ത് നിരന്തരം ക്യാച്ച് നഷ്ടപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ രസകരമായ ട്രോളുകളുമായി ആരാധകര്‍ എത്തിയിട്ടുള്ളത്.