ആപ്പ്ജില്ല

തിരിച്ചടിച്ച് ഇന്ത്യ, ഓസീസും പുറത്ത്, ജഡേജയോട് ചൂടായി രോഹിത്

ഇന്‍ഡോര്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ (India) 88 റണ്‍സിന്റെ ലീഡു നേടി ഓസ്‌ട്രേലിയ (Australia). രണ്ടാംദിനം ഓസ്‌ട്രേലിയയെ 197 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു.

guest Rajesh-M-C | Lipi 2 Mar 2023, 12:09 pm

ഹൈലൈറ്റ്:

  • ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് 197 റണ്‍സിന് അവസാനിച്ചു
  • ജഡേജയ്ക്ക് 4 വിക്കറ്റ്, അശ്വിനും ഉമേഷ് യാദവിനും 3 വിക്കറ്റുവീതം
  • ആദ്യ ഇന്നിംഗ്‌സില്‍ 88 റണ്‍സിന്റെ നിര്‍ണായക ലീഡുമായി ഓസ്‌ട്രേലിയ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam India vs Australia
ഇന്ത്യ-ഓസ്ട്രേലിയ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ രണ്ടാംദിനം തിരിച്ചടിച്ച് ഇന്ത്യ. ആദ്യദിവസം ഇന്ത്യ 109 റണ്‍സിന് പുറത്തായിരുന്നു. രണ്ടാംദിനം ഓസ്‌ട്രേലിയയെ 197 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. ഇതോടെ വലിയ ലീഡ് നേടാമെന്ന ഓസീസ് മോഹത്തിന് തിരിച്ചടിയായി. 88 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസ്‌ട്രേലിയ നേടിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇത് നേട്ടമാകാന്‍ ഇടയുണ്ട്. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 13 റണ്‍സ് എന്ന നിലയിലാണ്.
ആദ്യദിനം കളി അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ രണ്ടാംദിനം ആദ്യ മണിക്കൂറില്‍ പിടിച്ചുനിന്നെങ്കിലും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (19) പുറത്തായതോടെ തകര്‍ന്നു. കാമറൂണ്‍ ഗ്രീന്‍ (21) ആണ് രണ്ടാദിനം പിടിച്ചുനിന്ന മറ്റൊരു ബാറ്റര്‍. അലക്‌സ് കാരി (3), മിച്ചല്‍ സ്റ്റാര്‍ക് (1), നഥാന്‍ ലിയോണ്‍ (5), ടോഡ് മര്‍ഫി (0) എന്നിവരെല്ലാം അതിവേഗം മടങ്ങി. രണ്ടാദിവസം വീണ 6 വിക്കറ്റുകളില്‍ 3 വീതം അശ്വിനും ഉമേഷ് യാദവും സ്വന്തമാക്കി. ആദ്യ ദിവസം ജഡേജ 4 വിക്കറ്റ് നേടിയിരുന്നു.
'ഒരു ബൗളറും ചെയ്യാൻ പാടില്ലാത്തത്, അവൻ ടീമിനെ പ്രതിസന്ധിയിലാക്കി'; ജഡേജക്കെതിരെ തുറന്നടിച്ച് ഗാവസ‍്‍കർഉസ്മാന്‍ ഖവാജ (60), മാര്‍നസ് ലബുഷെയ്ന്‍ (31), സ്റ്റീവ് സ്മിത്ത് (26) എന്നിവര്‍ ചേര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട ലീഡ് നല്‍കിയത്. സ്പിന്നിനെ സഹായിക്കുന്ന പിച്ചില്‍ ആദ്യദിവസത്തെ ബാറ്റിംഗ് നിര്‍ണായകമായി. നേരത്തെ ഓസ്ട്രേലിയന്‍ സ്പിന്നര്‍മാരായ മാത്യു കുഹ്നെമാന്‍ (Matthew Kuhnemann), നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊന്നും കഴിഞ്ഞില്ല.

ആദ്യദിനം രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) നോബോളില്‍ വിക്കറ്റ് വീണതും ഇന്ത്യ അനാവശ്യമായി ഡിആര്‍എസ് വിളിച്ചതും എല്‍ബിഡബ്ലു ഡിആര്‍എസ്സിന് വിടാത്തതുമെല്ലാം തിരിച്ചടിക്ക് കാരണമായി. അതിനിടെ ജഡേജ അനാവശ്യ ഡിആര്‍എസ്സിന് പ്രേരിപ്പിച്ചതിന് രോഹിത് ശര്‍മ വഴക്കുപറയുന്ന വീഡിയോ പുറത്തുവന്നു.

Also Read : ഇന്ത്യക്കും രോഹിതിനും നാണക്കേടിൻെറ റെക്കോ‍ർഡ്, കോഹ‍്‍ലിക്ക് ഈ ബൗളറെ പേടി; ഇന്ത്യ തക‍ർന്നത് ഇങ്ങനെ!

ആദ്യ രണ്ട് മത്സരങ്ങളിലും ഓസീസിനെ വിറപ്പിച്ച രവീന്ദ്ര ജഡേജ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ പത്താം പന്തില്‍ അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ട് ഡിആര്‍എസ് പാഴാക്കിയത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ (Rohit Sharma) പ്രകോപിപ്പിച്ചു. ഇതോടെയാണ് ഹിന്ദിയില്‍ സഹതാരത്തിനെതിരെ പ്രതികരിച്ചത്. പന്ത് എവിടെയാണ് തട്ടുന്നത് എന്ന് കാണണമെന്ന് രോഹിത് ശബ്ദമുയര്‍ത്തി ജഡേജയോട് പറയുകയായിരുന്നു. ഉസ്മാന്‍ ഖവാജയ്ക്കെതിരെ അമ്പയറുടെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ തീരുമാനിച്ച ജഡേജ റിവ്യൂ പാഴാക്കി. ഖവാജയുടെ തന്നെ മറ്റൊരു അപ്പീലിലും ജഡേജ റിവ്യൂ പാഴാക്കിയിരുന്നു.

അതിനിടെ പിച്ചിനെ വിമര്‍ശിച്ച് മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ (dilip vengsarkar) രംഗത്തെത്തി. ആദ്യ സെഷനില്‍ തന്നെ ബൗളര്‍മാര്‍ ബാറ്റിംഗില്‍ ആധിപത്യം സ്ഥാപിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ അവസരം നല്‍കാന്‍ പിച്ചിന് ബൗണ്‍സ് ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നത് തുല്യമാകും.

നിങ്ങള്‍ക്ക് തുല്യ ബൗണ്‍സുള്ള വിക്കറ്റുകള്‍ ഉണ്ടായിരിക്കണം, അതുവഴി ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ആദ്യ ദിനത്തിലും ആദ്യ സെഷനിലും പന്ത് തിരിക്കുകയാണെങ്കില്‍, അതും അസാമാന്യമായ ബൗണ്‍സില്‍, അത് ടെസ്റ്റ് ക്രിക്കറ്റിനെ കളിയാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Latest Sports News and Malayalam Newsundefined
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്