അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് മുൻ നായകൻ എംഎസ് ധോണിയുടെ പ്രകടനമാണ്. അർധശതകം നേടിയ അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ ധോണി ഓടി മുഴുമിക്കാത്ത ഒരു സിംഗിളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഒരു റൺ മുഴുമിക്കാതെ ധോണി തിരിച്ച് നടന്നത് അമ്പയർമാർ പോലും ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യക്ക് റൺ അനുവദിക്കുകയും ചെയ്തു. ഇതിൻെറ വീഡിയോ പ്രചരിച്ചതോടെയാണ് ധോണിയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. എന്നാൽ ഇത് നേരത്തെ തന്നെ ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽ ക്രിസ്റ്റ് ശ്രദ്ധിച്ചിരുന്നു.
ഫോക്സ് സ്പോർട്സിൽ കമൻേററ്ററായിരുന്ന ഗിൽക്രിസ്റ്റ് ഇക്കാര്യം അപ്പോൾ തന്നെ തത്സമയം പറഞ്ഞിരുന്നു. നഥാൻ ലിയോൺ എറിഞ്ഞ 45ാം ഓവറിലായിരുന്നു സംഭവം. വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് ഗിൽക്രിസ്റ്റിൻെറ കമൻററിയുടെ വിവരവും പുറത്ത് വന്നത്.