ആപ്പ്ജില്ല

സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം, മറ്റുള്ളവരിൽ നിന്ന് തനിക്കുള്ള വ്യത്യാസം അതാണ്: ധോണി തുറന്ന് പറയുന്നു!!

സമ്മർദ്ദങ്ങളെ നേരിടുന്നതിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് പ്രത്യേക കഴിവുണ്ട്. എന്താണ് ഇതിന് പിന്നിലെ രഹസ്യം. അദ്ദേഹം തന്നെ തുറന്നു പറയുകയാണ്...

Samayam Malayalam 16 Oct 2019, 6:55 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും കൂടുതൽ നേട്ടങ്ങൾ സമ്മാനിച്ച നായകൻമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് ലോകത്ത് ക്യാപ്റ്റൻ കൂളായ ധോണി ഫീൽഡിൽ ഒരിക്കലും സമ്മർദ്ദത്തിന് അടിപ്പെടാറില്ല. ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത താരം ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയിൽ തൻെറ ഈ ക്വാളിറ്റിയെ കുറിച്ച് തന്നെയാണ് സംസാരിച്ചത്.
Samayam Malayalam MSD


മറ്റ് ഏതൊരാളെയും പോലെ സമ്മർദ്ദത്തിനും പിരിമുറുക്കത്തിനും അടിപ്പെടാറുള്ളയാളാണ് താനെന്ന് ധോണി പറഞ്ഞു. എന്നാൽ നെഗറ്റീവ് കാര്യങ്ങളിൽ അധികം ശ്രദ്ധ കൊടുക്കാതെ മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More: ആദ്യലക്ഷ്യം അത് തന്നെ, നയം വ്യക്തമാക്കി ദാദ; ഗാംഗുലിക്ക് കോലിയോട് പറയാനുള്ളത് ഇതാണ്!

"എല്ലാവരെയും പോലെ മാനസിക സമ്മർദ്ദം ഉള്ള വ്യക്തിയാണ് ഞാൻ. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എനിക്ക് കൃത്യമായി അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്," ധോണി പറഞ്ഞു. പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിന് പകരം എങ്ങനെ പരിഹരിക്കാമെന്നാണ് താൻ ആലോചിക്കാറുള്ളതെന്നും ധോണി പറഞ്ഞു.

ലോകകപ്പിലെ ഇന്ത്യയുടെ പുറത്താവലിന് ശേഷം ധോണി ഇത് വരെ ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പര്യടനത്തിലും തന്നെ പരിഗണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ പൊതുപരിപാടികളിൽ നിന്നും താരം മാറിനിൽക്കുകയായിരുന്നു.

Read More: സച്ചിൻ അന്നേ പറഞ്ഞതാണ്, ഐസിസിക്ക് ഇപ്പോഴാണ് നേരം വെളുത്തത്; നിയമമായത് ഇതിഹാസത്തിൻെറ നിർദ്ദേശം?!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്