ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപ്പണർ ജേക്കബ് മാർട്ടിൻ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ. അതീവ ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്. ചികിത്സാച്ചെലവ് താങ്ങാൻ പറ്റാത്തതിനാലാണ് ഭാര്യ സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്. ബറോഡയെ രഞ്ജി ട്രോഫി ചാമ്പ്യൻമാരാക്കിയ ടീമിൻെറ ക്യാപ്റ്റനായിരുന്നു മാർട്ടിൻ. ഇന്ത്യക്കായി പത്ത് ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ബിസിസിഐയും മാർട്ടിന് വേണ്ടി സഹായം അഭ്യർഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. അടിയന്തിരമായി അഞ്ച് ലക്ഷം രൂപയും ബിസിസിഐ നൽകി. മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയും സഹായം നൽകി.
ബറോഡ ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് ലക്ഷം രൂപയും നൽകി. 46കാരനായ മുൻതാരത്തിൻെറ കരളിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം അവസാനമാണ് അപകടം നടന്നത്.
ബറോഡ ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് ലക്ഷം രൂപയും നൽകി. 46കാരനായ മുൻതാരത്തിൻെറ കരളിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം അവസാനമാണ് അപകടം നടന്നത്.