ആപ്പ്ജില്ല

ബിസിസിഐ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് സാബ കരീം രാജിവെച്ചു

ബിസിസിഐയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം സാബ കരീം രാജി വെച്ചു.

Samayam Malayalam 19 Jul 2020, 9:02 am
ന്യൂഡൽഹി: ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സാബ കരീം സ്ഥാനം ഒഴിഞ്ഞതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2017 ഡിസംബറിൽ രാഹുൽ ജോഹ്റി ബിസിസിഐ സിഇഒ ആയിരുന്ന കാലത്താണ് സാബ കരീം ജനറൽ മാനേജരായി സ്ഥാനമേറ്റിരുന്നത്.
Samayam Malayalam സാബ കരീം സ്ഥാനമൊഴിഞ്ഞു
സാബ കരീം സ്ഥാനമൊഴിഞ്ഞു


Also Read: കാലിസും പൊള്ളോക്കും വില്ലന്‍മാരോ? ദക്ഷിണാഫ്രിക്കന്‍ ടീമിനുള്ളില്‍ അരങ്ങേറിയത് വംശീയതയെന്ന് എൻടിനി!!

കൊവിഡ് കാലത്ത് മറ്റേതൊരു കായിക സംവിധാനത്തെയും പോലെ കൊവിഡ് കാലത്ത് ബിസിസിഐയും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സാബ കരീമിൻെറ ഭാഗത്ത് നിന്ന് നിലവിൽ ക്രിക്കറ്റ് ഓപ്പറേഷൻസുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രവൃത്തിയും നടക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. ഇത്തരത്തമൊരു സാഹചര്യത്തിൽ കരീമിൻെറ സ്ഥാനം നഷ്ടമായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Also Read: ഖേൽ രത്നയ്ക്ക് താൻ അർഹനല്ല; പഞ്ചാബ് സർക്കാരിൻെറ നടപടി ശരിയെന്ന് ഹർഭജൻ സിങ്!

രാഹുൽ ജോഹ്റിയുടെ രാജി ബിസിസിഐ ഔദ്യോഗികമായി അംഗീകരിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് സാബ കരീം സ്ഥാനമൊഴിയുന്നത്. ഇനി ഈ സ്ഥാനത്തെ ആരെ നിയമിക്കും എന്നതുമായി ബന്ധപ്പെട്ട് ഇത് വരെ ചർച്ചകളൊന്നും നടന്നിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്