ആപ്പ്ജില്ല

ഐപിഎല്ലിൽ ഹോഗിനെ വിറപ്പിച്ച 6 ബാറ്റ്സ്മാൻമാ‍ർ ഇവർ; കൂട്ടത്തിൽ 3 ഇന്ത്യൻ താരങ്ങൾ, ധോണിയും കോലിയും ഇല്ല!!

തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ആറ് അപകടകാരികളായ ഐപിഎൽ ബാറ്റ്സ്മാൻമാരെ പ്രഖ്യാപിച്ച് ബ്രാഡ് ഹോഗ്. ഒരു സർപ്രൈസ് താരം ഉൾപ്പെട്ടെ മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Samayam Malayalam 11 Apr 2020, 5:07 pm
കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി ഇടപെടുന്ന താരമാണ് മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും ടീമുകളെ പ്രഖ്യാപിച്ചുമൊക്കെ അദ്ദേഹം രംഗത്തുണ്ട്. ലോകത്തെ മികച്ച കളിക്കാരെ പരസ്പരം താരതമ്യം ചെയ്യുകയും ഹോഗ് ചെയ്യുന്നുണ്ട്. ക്രിക്കറ്റ് ലോകത്ത് മത്സരങ്ങളൊന്നും ഇല്ലാത്തതിനാൽ ആരാധകർക്കും നേരം പോക്കാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
Samayam Malayalam former kkr player brad hogg picks top 6 batsmen who troubled him most in ipl
ഐപിഎല്ലിൽ ഹോഗിനെ വിറപ്പിച്ച 6 ബാറ്റ്സ്മാൻമാ‍ർ ഇവർ; കൂട്ടത്തിൽ 3 ഇന്ത്യൻ താരങ്ങൾ, ധോണിയും കോലിയും ഇല്ല!!


ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ആറ് ബാറ്റ്സ്മാൻമാരെയാണ് ഹോഗ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചിട്ടുള്ള താരമാണ് ഹോഗ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ബാറ്റ്സ്മാൻമാരെ അദ്ദേഹം പ്രഖ്യാപിച്ചത്. ഒരു യുവതാരം അടക്കം മൂന്ന് ഇന്ത്യൻ ക്രിക്കറ്റർമാർ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്...

ധോണിയും കോലിയും പട്ടികയിൽ ഇല്ല

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലിയും ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയും ഐപിഎല്ലിലെ അപകടകാരികളായ ബാറ്റ്സ്മാൻമാർ തന്നെയാണ്. 37.84 ശരാശരിയിൽ കോലി 5412 റൺസ് നേടിയിട്ടുണ്ട്. 42.20 ശരാശരിയിൽ ധോണി ഐപിഎല്ലിൽ 4432 റൺസും നേടിയിട്ടുണ്ട്. ലീഗിൻെറ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ധോണി. ഏതായാലും രണ്ട് പേരയും ഹോഗ് തൻെറ പട്ടികയിൽ പരിഗണിച്ചിട്ടില്ല. എന്നാൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഈ ലിസ്റ്റിലുണ്ട്.

ഗെയിലും പൊള്ളാ‍ർഡും പട്ടികയിൽ

ആറ് പേരുടെ പട്ടികയിൽ ഹോഗ് ആദ്യം പറഞ്ഞ പേര് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്ററും മുംബൈ ഇന്ത്യൻസ് താരവുമായി കീറോൺ പൊള്ളാർഡിൻെറയാണ്. പന്ത് ടേൺ ചെയ്യിക്കാൻ സാധിച്ചില്ലെങ്കിൽ പൊള്ളാർഡിന് മുന്നിൽ കീഴടങ്ങുകയേ വഴിയുള്ളൂവെന്ന് ഹോഗ് പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആക്രമണകാരിയായി ക്രിസ് ഗെയിലാണ് ഹോഗിൻെറ പട്ടികയിലുള്ള മറ്റൊരാൾ. പട്ടികയിൽ ആറാമതാണ് ഗെയിലിൻെറ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. താൻ നേരിട്ടിട്ടുള്ള ഐപിഎല്ലിലെ നാലാമത്തെ അപകടകാരിയായ ബാറ്റ്സ്മാൻ ആയി ഹോഗ് ഉൾപ്പെടുത്തിയിരിക്കുന്നത് ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‍വെല്ലിനെയാണ്.

ഇന്ത്യയിൽ നിന്ന് യുവതാരം അടക്കം മൂന്ന് പേ‍ർ

മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഹോഗിൻെറ ഈ പട്ടികയിലുണ്ട്. താൻ ഏറ്റവും ബുദ്ധിമുട്ടിയ രണ്ടാമത്തെ ബാറ്റ്സ്മാനായി ഹോഗ് ഉൾപ്പെടുത്തിയത് കൊൽക്കത നായകൻ ദിനേഷ് കാർത്തിക്കിനെയാണ്. റിവേഴ്സ് സ്വീപ്പ് ഷോട്ടുകളിലും ബാക്ക് ഫൂട്ടിലും നന്നായി കളിക്കുന്ന താരമാണ് കാർത്തിക് എന്ന് ഹോഗ് പറഞ്ഞു. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ ഓപ്പണറും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമയുമാണ്. ഗ്യാപ്പുകളിലൂടെ പന്ത് മനോഹരമായി ഡ്രൈവ് ചെയ്യുന്ന ബാറ്റ്സ്മാനാണ് രോഹിതെന്ന് ഹോഗ് പറഞ്ഞു. കൂട്ടത്തിൽ ഏറ്റവും സർപ്രൈസിങ് ആയ താരം റിഷഭ് പന്താണ്. ഹോഗ് പന്തിനെതിരെ ഐപിഎല്ലിൽ കളിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. എന്നാലും പട്ടികയിൽ പന്തിനെ അഞ്ചാമതായി ഉൾപ്പെടുത്തിയിട്ടുണ്ട്. പന്ത് എല്ലാത്തരത്തിലും അപകടകാരിയായ ബാറ്റ്സ്മാൻ ആണെന്ന് ഹോഗ് പറഞ്ഞു.

Twitter-Brad Hogg

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്