ന്യൂഡൽഹി: ലോകകപ്പ് അടുത്തിരിക്കെ തങ്ങളുടേതായ ടീമുകളെ പ്രഖ്യാപിക്കുകയാണ് ഇന്ത്യയുടെ മുൻ താരങ്ങൾ. മുൻ ഓപ്പണർ ഗൗതം ഗംഭീറാണ് ഇത്തവണ തൻെറ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. ടീമിൽ ചില അപ്രതീക്ഷിത നിർദ്ദേശങ്ങളാണ് ഗംഭീർ മുന്നോട്ട് വെക്കുന്നത്. ഋഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ഗംഭീർ ഉൾപ്പെടുത്തിയിട്ടില്ല. പകരം വിജയ് ശങ്കറാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ബുംറ, ഭുവനേശ്വർ, ഷമി എന്നീ മൂന്ന് പേസർമാർക്ക് പുറമെ ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും ഗംഭീർ നിർദ്ദേശിക്കുന്നു. കുൽദീപിനും ചാഹലിനും പുറമെ സീനിയർ താരം ആർ.അശ്വിനെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൗതം ഗംഭീറിൻെറ ലോകകപ്പ് ടീം ഇങ്ങനെ:
രോഹിത് ശർമ്മ, ശിഖർ ധവാൻ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ.അശ്വിൻ, ഉമേഷ് യാദവ്.