ആപ്പ്ജില്ല

അവൻ കോഹ‍്‍ലിയോളം മികച്ച താരം: പൂജാരയെ പുകഴ‍്‍ത്തി ഗാംഗുലി

വിരാട് കോഹ‍്‍ലിയോളം മികച്ച താരമായിട്ടും പൂജാര വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി

TNN 23 Mar 2018, 3:04 pm
കൊൽക്കത്ത: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ‍്‍സ്‍മാൻമാരിൽ ഒരാളാണ് ചേതേശ്വർ പൂജാര. ലോകറാങ്കിങിൽ കോഹ‍്‍ലിക്കൊപ്പം തന്നെ ഏറെ മുന്നിലാണ് അദ്ദേഹം. എന്നാൽ വിരാട് കോഹ‍്‍ലിയോളം മികച്ച താരമായിട്ടും പൂജാര വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
Samayam Malayalam Kolkata: Former Indian cricket team captain Sourav Ganguly launches his autobiog...
പുസ്തക പ്രകാശന ചടങ്ങിൽ നിന്ന്...


"വിരാട് കോഹ‍്‍ലി നയിക്കുന്ന ടീമിൽ മറ്റാരേക്കാളും മികച്ച റെക്കോർഡുള്ള കളിക്കാരനാണ് പൂജാര. സൂക്ഷ്മതയോടെ കളിക്കുന്ന ഓൾഡ് സ്കൂൾ ക്രിക്കറ്റ് ശൈലിയാണ് അദ്ദേഹത്തിൻേറത്. എന്നിട്ടും അദ്ദേഹം വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല," ഗാംഗുലി പറഞ്ഞു.

'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന തൻെറ പുസ്തകത്തിൻെറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി. പൂജാരയും ചടങ്ങിൽ പങ്കെടുത്തിരുന്നു. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ മധ്യനിരയിലെ ഏറ്റവും സാങ്കേത്തികത്തികവുള്ള ബാറ്റ്സ്മാൻ ആയാണ് പൂജാര വിലയിരുത്തപ്പെടുന്നത്. മൂന്നാം നമ്പറിൽ ഇറങ്ങി പൂജാര മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്