ആപ്പ്ജില്ല

ധോണിയും ഗാംഗുലിയുമല്ല; താൻ കളിച്ചിട്ടുള്ളവരിൽ പ്രിയനായകൻ ആരെന്ന് പ്രഖ്യാപിച്ച് ഗംഭീർ!!

താൻ കളിച്ചിട്ടുള്ളവരിൽ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ, ധോണി, വിരാട് കോലി എന്നിവർക്ക് കീഴിൽ ഗംഭീർ കളിച്ചിട്ടുണ്ട്.

Samayam Malayalam 23 Apr 2020, 9:02 am
മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടി20 ലോകകപ്പ് നേടിയപ്പോഴും ഫൈനലിൽ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വെച്ച ബാറ്റ്സ്മാൻ ഗൗതം ഗംഭീറാണ്. ടി20 ലോകകപ്പിൽ ഗംഭീ‍ർ അ‍ർധശതകം നേടിയിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിൽ 97 റൺസെടുത്ത് അദ്ദേഹം നി‍ർണായക ബാറ്റിങ് പ്രകടനം നടത്തി.
Samayam Malayalam gautam gambhir picks anil kumble as best captain he played under
ധോണിയും ഗാംഗുലിയുമല്ല; താൻ കളിച്ചിട്ടുള്ളവരിൽ പ്രിയനായകൻ ആരെന്ന് പ്രഖ്യാപിച്ച് ഗംഭീർ!!


സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യയുടെ മികച്ച ഇടംകയ്യൻ ഓപ്പണറായിരുന്നു ഗൗതം ഗംഭീ‍ർ. എന്നാൽ മികച്ച കരിയ‍ർ ബാക്കിയിരിക്കെ താരത്തിന് ടീമിൽ നിന്ന് സ്ഥാനം നഷ്ടമാവുകയായിരുന്നു. ഗാംഗുലി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ഗംഭീറിൻെറ അരങ്ങേറ്റം. ക്രിക്കറ്റിൻെറ മൂന്ന് ഫോ‍ർമാറ്റിലും ഗംഭീ‍ർ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ഗംഭീ‍ർ ഏറ്റവും കൂടുതൽ കാലം ടീമിൽ കളിച്ചിട്ടുള്ളത്. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വിരാട് കോലി എന്നിവരുടെ നായകത്വത്തിന് കീഴിലും ഗംഭീ‍ർ കളിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഗംഭീ‍ർ.

ഗാംഗുലിയെക്കുറിച്ച് പറയാനുള്ളത്

ഗാംഗുലി ഇന്ത്യൻ നായകനായിരിക്കുമ്പോഴാണ് ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഗംഭീർ കളി തുടങ്ങുമ്പോൾ ഗാംഗുലി നായകസ്ഥാനം ഏറ്റെടുത്തിട്ട് അധികകാലമായിരുന്നില്ല. ഗാംഗുലി ഇന്ത്യൻ ടീമിനെ നന്നായി നയിച്ച ക്യാപ്റ്റനാണെന്ന് തന്നെയാണ് ഗംഭീറിൻെറ അഭിപ്രായം. ഇന്ത്യൻ ടീം അക്കാലത്താണ് പുതിയൊരു മാറ്റത്തിന് വിധേയമായത്. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിൻെറ മുഖച്ഛായ മാറ്റിയത് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതുനിരയാണ്. സച്ചിൻ, ദ്രാവിഡ്, കുംബ്ലെ, ലക്ഷ്മൺ തുടങ്ങിയ ഇതിഹാസ താരങ്ങൾ ഗാംഗുലിക്ക് ഒപ്പമുണ്ടായിരുന്നു.

ധോണി മികച്ച റെക്കോ‍ർഡുള്ള നായകൻ

ഗംഭീറിൻെറ കരിയറിൽ ഏറ്റവും കൂടുതൽ കാലം നായകനായിരുന്നത് മഹേന്ദ്ര സിങ് ധോണിയാണ്. ധോണി ക്യാപ്റ്റൻസി തുടങ്ങുമ്പോൾ ഗംഭീറും സെവാഗുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. പിന്നീട് ശിഖർ ധവാനും രോഹിത് ശർമയും ഓപ്പണിങ് സ്ഥാനത്തേക്ക് വന്നതോടെ ഗംഭീറിനും സെവാഗിനും ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. "റെക്കോർഡുകൾ നോക്കുമ്പോൾ ധോണി ഇന്ത്യയുടെ മികച്ച നായകനാണ്. എല്ലാ ഐസിസി കിരീടങ്ങളും ധോണിയുടെ കാലത്ത് ഇന്ത്യ നേടി. ഗംഭീരമായാണ് അദ്ദേഹം ടീമിനെ നയിച്ചത്," മുൻ ഇന്ത്യൻ താരം പറഞ്ഞു.

അനിൽ കുബ്ലെയാണ് പ്രിയപ്പെട്ട ക്യാപ്റ്റൻ

മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയാണ് താൻ കളിച്ചിട്ടുള്ളവരിൽ ഏറ്റവും മികച്ച നായകനെന്ന് ഗംഭീർ പറഞ്ഞു. "6 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുള്ളത്. അധികകാലം അദ്ദേഹം ടീമിനെ നയിച്ചിട്ടില്ല. കൂടുതൽ അവസരം ലഭിച്ചിരുന്നെങ്കിൽ നിരവധി റെക്കോർഡുകൾ അദ്ദേഹം മറികടന്നേനെ," കുംബ്ലെ പറഞ്ഞു. കുംബ്ലെ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. നായകനായ 14 ടെസ്റ്റിൽ 6 എണ്ണത്തിൽ ഇന്ത്യ പരാജയപ്പെട്ടു. മൂന്നെണ്ണം ജയിക്കുകയും 5 എണ്ണം സമനിലയാവുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്