ആപ്പ്ജില്ല

Watch Video: കാനഡ ലീഗിൽ 'ഐപിഎൽ ഫൈനൽ': ഇത്തവണ ബ്രാവോ ജയിച്ചു, പൊള്ളാർഡ് തോറ്റു

ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസും ചെന്നെ സൂപ്പർ കിങ്സും തമ്മിൽ നടന്ന ഫൈനൽ ഓർമ്മിപ്പിച്ച് ബ്രാവോയും പൊള്ളാർഡും

Samayam Malayalam 1 Aug 2019, 3:41 pm
ന്യൂഡൽഹി: ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചത് ആവേശകരമായാണ്. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലറിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചു. ഇരുടീമുകളിലും പ്രധാന സാന്നിധ്യമായി രണ്ട് വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഉണ്ടായിരുന്നു. കീറോൺ പൊള്ളാർഡും ഡ്വെയിൻ ബ്രാവോയും.
Samayam Malayalam Bravo


ഇരുവരും ട്വൻറി20 ക്രിക്കറ്റിൻെറയും ഐപിഎല്ലിൻെറയും ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. ഗ്ലോബൽ കാനഡ ലീഗിലും ഇരുവരും മിന്നുന്ന പ്രകടനം തുടരുകയാണ്. യുവരാജ് സിങ് നയിക്കുന്ന ടൊറൻേറാ നാഷണൽസിൻെറ താരമാണ് പൊള്ളാർഡ്. വിന്നിപെഗ് ഹോക്സിൻെറ താരമാണ് ഡ്വെയിൻ ബ്രാവോ.

Read More: കാനഡ ലീഗിൽ മിന്നലായി ഗെയിൽ; ടീമിന് ടി20 ചരിത്രത്തിലെ റെക്കോർഡ് സ്കോർ

ഇരുടീമുകളും തമ്മിലുള്ള മത്സരം ബ്രാവോയും പൊള്ളാർഡും തമ്മിലുള്ള പോരാട്ടമായാണ് വിലയിരുത്തപ്പെട്ടത്. ബ്രാവോ ചെന്നൈ സൂപ്പർ കിങ്സിൻെറയും പൊള്ളാർഡ് മുംബൈ ഇന്ത്യൻസിൻെറയും താരമാണ്. ഐപിഎൽ ഫൈനലിൽ മുംബൈ ആണ് ജയിച്ചിരുന്നത്. എന്നാൽ കാനഡ ലീഗിൽ പൊള്ളാർഡ് തോറ്റു, ബ്രാവോ വിജയിച്ചു!


മത്സരത്തിൽ പൊള്ളാർഡ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. വെറും 19 പന്തിൽ നിന്ന് 52 റൺസെടുത്തു. എന്നാൽ ബ്രാവോയുടെ മുന്നിൽ അദ്ദേഹത്തിന് അടിപതറി. അവസാന ഓവർ എറിഞ്ഞ ബ്രാവോയുടെ ആദ്യ പന്ത് അദ്ദേഹം ബൗണ്ടറിയിലേക്ക് പായിച്ചു. എന്നാൽ രണ്ടാം പന്തിൽ പൊള്ളാർഡിനെ ബ്രാവോ മടക്കി അയക്കുന്ന കാഴ്ചയാണ് കണ്ടത്. പൊള്ളാർഡിൻെറ വിക്കറ്റ് അടക്കം മത്സരത്തിൽ ബ്രാവോ നാല് വിക്കറ്റുകൾ വീഴ്ത്തി.

Read More: ക്യാപ്റ്റൻെറ പിന്തുണയും; കഴിവ് തെളിയിച്ചാൽ ഇന്ത്യൻ ടീമിൽ അയാളുടെ കരിയർ മാറും

മത്സരത്തിൽ ടൊറൻേറാ നാഷണൽസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. മുൻ നിര ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് പ്രകടനത്തിൻെറ മികവിൽ വിന്നിപെഗ് ഹോക്സ് വിജയിച്ചു. ഐപിഎല്ലിൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. പൊള്ളാർഡ് 25 പന്തിൽ നിന്ന് 41 റൺസെടുത്തു. ബ്രാവോ കാര്യമായി തന്നെ അന്ന് തല്ല് വാങ്ങി. മത്സരം ചെന്നൈ സൂപ്പർ കിങ്സ് വിജയിക്കുകയും ചെയ്തു.

Watch Video: കാനഡ ലീഗിൽ യുവിയുടെ വെടിക്കെട്ട്; ഒരൊറ്റ സിക്സർ മതി കരുത്തറിയാൻ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്