ആപ്പ്ജില്ല

കോഹ്‍ലി ക്യാപ്റ്റനായി അധികകാലം തുടരില്ലെന്ന് ഗ്രെയിം സ്മിത്ത്

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കെതിരെ വിമ‍ർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്

TNN 23 Jan 2018, 4:52 pm
ജോഹന്നാസ് ബെർഗ്: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കെതിരെ വിമ‍ർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. കോഹ്‍ലി ഇന്ത്യയുടെ നായകനായി അധികകാലം തുടരാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam graeme smith questions virat kohlis captaincy
കോഹ്‍ലി ക്യാപ്റ്റനായി അധികകാലം തുടരില്ലെന്ന് ഗ്രെയിം സ്മിത്ത്


ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കോഹ്‍ലി. പക്ഷേ, അദ്ദേഹം സ്വന്തം കാര്യം മാത്രമല്ല സഹകളിക്കാരുടെ കാര്യം കൂടി പരിഗണിക്കണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിൽ കോഹ്‍ലിയെ എതി‍ർക്കാൻ പറ്റുന്ന ഒരു താരമില്ല. അത്തരത്തിൽ ഒരാളുണ്ടായാൽ മാത്രമേ കോഹ്‍ലിക്ക് പുരോഗതി ഉണ്ടാവുകയുള്ളൂവെന്നും സ്മിത്ത് തുറന്നടിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്