ആപ്പ്ജില്ല

ആ താരത്തെ ഒഴിവാക്കൂ, മാറ്റം വരുത്തേണ്ടത് ഇങ്ങനെ; രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി ഹർഭജൻ!

രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ഒരു നിർണായക മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്

Samayam Malayalam 6 Feb 2020, 1:43 pm
ന്യൂസിലൻറിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്. ന്യൂസിലൻറ് ബാറ്റ്സ്മാൻമാരുടെ ദൗർബല്യം മുതലാക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഏകദിനങ്ങളിലെ കുൽചാ സഖ്യത്തെ കിവീസിനെതിരെ ഇന്ത്യ ആയുധമാക്കണമെന്നാണ് ഹർഭജൻെറ അഭിപ്രായം.
Samayam Malayalam Bhaji
ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് ഹർഭജൻ


രണ്ടാം ഏകദിമത്തിൽ കുൽദീപ് യാദവനെയും യുസ്വേന്ദ്ര ചാഹലിനെയും ഒരുമിച്ച് ഇറക്കണമെന്ന് ഹർഭജൻ പറഞ്ഞു. ഒന്നാം ഏകദിനത്തിൽ കുൽദീപ് കളിച്ചിരുന്നു. എന്നാൽ വേണ്ടത്ര മികച്ച പ്രകടനം കുൽദീപിൻെറ ഭാഗത്ത് നിന്നുണ്ടായില്ല. പേസർമാർക്കെതിരെ നന്നായി ബാറ്റ് ചെയ്യുമെങ്കിലും സ്പിൻ ആക്രമണത്തെ അവർക്ക് എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് ഹർഭജൻ പറഞ്ഞു.

ചാഹലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി കേദാർ ജാദവിനെ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി മാറ്റാൻ ചാഹലിനും കുൽദീപിനും സാധിക്കുമെന്നും ഭാജി പറഞ്ഞു. ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കാഞ്ഞതാണ് ന്യൂസിലൻറിനെതിരായ ഇന്ത്യൻ പരാജയത്തിൻെറ പ്രധാന കാരണമായത്.

Also Read: ഓസീസിനെതിരായ ആ തോൽവിയിൽ നിന്ന് കോലി പാഠം പഠിച്ചില്ലേ ? തെറ്റ് വീണ്ടും ആവർത്തിച്ചു; ബൗളിങ് നിരയിൽ അവനെവിടെയെന്ന് ട്വിറ്റ‍ർ ലോകം!!

കേദാർ ജാദവിനെ ഇന്ത്യ ഒന്നാം ഏകദിനത്തിൽ കളിപ്പിച്ചതിൽ ആരാധകരും വിമർശനം ഉന്നയിച്ചിരുന്നു. മനീഷ് പാണ്ഡെയെ പരിഗണക്കണമായിരുന്നുവെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ ബാറ്റിങ് നിര മികച്ച ഫോമിലായതിനാൽ എക്ട്രാ ബോളിങ് ഓപ്ഷനായിരിക്കും ഇന്ത്യക്ക് കൂടുതൽ ഗുണം ചെയ്യുക. നവദീപ് സെയ്നിയെ പരിഗണിക്കാതെ ശാർദൂൽ താക്കൂറിനെ കളിപ്പിച്ചതിലും വിമർശനം ഉയർന്നിരുന്നു.

Also Read: ഇന്ത്യ തോറ്റതിന് കാരണമായത് റോസ് ടെയ‍്‍ലറുടെ ഇന്നിങ്സ് അല്ല; വഴിത്തിരിവ് എന്തെന്ന് വ്യക്തമാക്കി വിരാട് കോലി!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്