ആപ്പ്ജില്ല

ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ ഈ രണ്ട് താരങ്ങളെ കളിപ്പിക്കരുത്, ടീമിൽ മാറ്റം വരുത്തണം; നിർദ്ദേശവുമായി ഹർഭജൻ

നവംബർ 22നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം...

Samayam Malayalam 20 Nov 2019, 1:47 pm
ന്യൂഡൽഹി: കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ചരിത്രപരമായ ടെസ്റ്റിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ്. മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യ ടീമിൽ മാറ്റം വരുത്തുകയാണെ് നല്ലതെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.

പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കുമ്പോൾ ഫിംഗർ സ്പിന്നർമാരേക്കാൾ നല്ലത് റിസ്റ്റ് സ്പിന്നർമാരാണെന്നാണ് ഹർഭജൻെറ അഭിപ്രായം. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഫിംഗർ സ്പിന്നർമാരായ ആർ അശ്വിനും രവീന്ദ്ര ജഡേജയുമാണ് കളിച്ചിരുന്നത്. നിലവിൽ ഇരുവരെയും തന്നെയാണ് ഇന്ത്യ ഒന്നാം ചോയ്സായി പരിഗണിക്കുന്നത്.

Also Read: ദ്രാവിഡിൻെറ വിദ്യാഭ്യാസയോഗ്യത എംബിഎ, ധോണി ബി കോംകാരൻ, സച്ചിനോ ?! ഇന്ത്യൻ ക്രിക്കറ്റർമാരുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ!

എന്നാൽ ഇരുവർക്കും പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്നാണ് ഭാജിയുടെ നിർദ്ദേശം. കുൽദീപ് മാത്രമാണ് നിലവിൽ ടെസ്റ്റ് ടീമിലുള്ള ഏക റിസ്റ്റ് സ്പിന്നർ. റിസ്റ്റ് സ്പിന്നർമാർക്ക് പിങ്ക് ബോളിൽ കളിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഹർഭജൻ പിടിഐയോട് പറഞ്ഞു. ടീം തെരഞ്ഞെടുപ്പിൽ ഇടപെടാൻ തനിക്ക് താൽപ്പര്യം ഇല്ലെന്നും തൻെറ അഭിപ്രായം പറയുകയാണെന്നും ഹർഭജൻ വ്യക്തമാക്കി.

ദുലീപ് ട്രോഫിയിൽ കുൽദീപ് യാദവ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നതും ഹർഭജൻ ഓർമ്മിപ്പിച്ചു. 2016 ദുലീപ് ട്രോഫിയിൽ പിങ്ക് ബോളിൽ റിസ്റ്റ് സ്പിന്നർമാരാണ് നേട്ടമുണ്ടാക്കിയതെന്നും ഹർഭജൻ ആവർത്തിച്ചു. നവംബർ 22നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ്. പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ വിജയിച്ചിരുന്നു.

Also Read: IPL 2020: രവീന്ദ്ര ജഡേജ മുംബൈ ഇന്ത്യൻസിലേക്ക് ? ട്വിറ്ററിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ്!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്