ആപ്പ്ജില്ല

സഞ്ജുവും സച്ചിൻ ബേബിയും തിളങ്ങിയിട്ടും കേരളം തോറ്റു; ടൂർണമെൻറിൽ നിന്ന് പുറത്തായി!

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെൻറിൽ നിന്ന് കേരളം പുറത്തായി

Samayam Malayalam 19 Jan 2021, 5:44 pm
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആവേശകരമായ മത്സരത്തിൽ ഹരിയാനയോട് കേരളത്തിന് നാല് റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 198 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ കേരളത്തിന് 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസേ നേടാനായുള്ളൂ. 29 പന്തിൽ നിന്ന് 45 റൺസെടുത്ത ചൈതന്യ ബിഷ്ണോയ്, 34 പന്തിൽ നിന്ന് 59 റൺസ് നേടിയ ശിവം ചൌഹാൻ എന്നിവർക്ക് പുറമെ ഐപിഎൽ ഹിറോ രാഹുൽ തേവാതിയയും ഹരിയാനക്കായി തിളങ്ങി.
Samayam Malayalam Kerala Cricket
തോൽവിയോടെ കേരളം പുറത്തേക്ക്... (PC: BCCI Domestic/Twitter)


തേവാതിയ 26 പന്തിൽ നിന്ന് 41 റൺസാണെടുത്തത്. കേരള ബോളിങ് നിരയിൽ ശ്രീശാന്ത് അടക്കമുള്ളവർ കാര്യമായി തല്ല് വാങ്ങി. മൂന്നോവറിൽ 31 റൺസാണ് ശ്രീശാന്ത് വഴങ്ങിയത്. സച്ചിൻ ബേബിയും ജലജ് സക്സേനയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Also Read:ഓസ്ട്രേലിയക്ക് രഹാനെയുടെ സർപ്രൈസ്; ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ആരാധകരുടെ കയ്യടി!

മറുപടി ബാറ്റിങിൽ ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും അർധശതകങ്ങളുമായി തകർപ്പൻ ബാറ്റിങ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സഞ്ജു 31 പന്തിൽ നിന്ന് 51 റൺസും സച്ചിൻ ബേബി 36 പന്തിൽ നിന്ന് 68 റൺസുമാണ് നേടിയത്. തോൽവിയോടെ കേരളം ടൂർണമെൻറിൽ നിന്ന് പുറത്തായി. മൂന്ന് കളി ജയിച്ചെങ്കിലും നിർണായക മത്സരത്തിൽ തോറ്റതോടെയാണ് കേരളം പുറത്തായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്