ആപ്പ്ജില്ല

ഹൃദയം പറയുന്ന പോലെ മുന്നോട്ട് പോവുക: കോഹ‍്‍ലിയോട് സച്ചിൻ

ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുമ്പോഴും ബാറ്റ്സ്മാൻ എന്ന നിലയിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട അവസ്ഥയിൽ ആയിരിക്കുന്നു കോഹ‍്ലി

Samayam Malayalam 8 Aug 2018, 6:23 pm
ന്യൂഡൽഹി: ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സച്ചിൻ ടെണ്ടുൽക്കർ തോളിലേറ്റിയത് പോലെയാണ് നിലവിൽ വിരാട് കോഹ‍്ലി ടീമിനെ മുന്നോട്ട് നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുമ്പോഴും ബാറ്റ്സ്മാൻ എന്ന നിലയിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട അവസ്ഥയിൽ ആയിരിക്കുന്നു കോഹ‍്ലി.
Samayam Malayalam BIRMINGHAM: Indian cricket captain Virat Kohli holds up his wedding ring as he ...
Indian cricket captain Virat Kohli holds up his wedding ring as he celebrates scoring a century during the second day of the first test cricket match between England and India at Edgbaston in Birmingham, England. AP/PTI


ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ ടീമിൻെറ പരാജയം വ്യക്തമാക്കുന്നത് ഇത് തന്നെയായിരുന്നു. എന്നാൽ കോഹ‍്ലിക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് സച്ചിൻ. ഹൃദയം പറയുന്ന പോലെ മുന്നോട്ട് പോവാനാണ് കോഹ‍്‍ലിക്ക് സച്ചിൻ നൽകുന്ന ഉപദേശം.

"നിലവിൽ എന്താണോ ചെയ്യുന്നത് അത് തുടരുക. കോഹ‍്ലി ഇപ്പോൾ വളരെ ഭംഗിയായി ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കുകയാണ്. ചുറ്റും എന്ത് നടക്കുന്നുവെന്ന് ശ്രദ്ധിക്കാതിരിക്കുക. സ്വയം നിശ്ചയിച്ച ലക്ഷ്യത്തിനായി ശ്രമിക്കുക. ഹൃദയം പറയുന്നത് പോലെ മുന്നോട്ട് പോവുക," സച്ചിൻ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്