ഇന്ത്യ പാകിസ്ഥാന് മത്സരം കഴിഞ്ഞാല്‍ ഇരു രാജ്യങ്ങളിലേയും ആരാധകരും മുന്‍ കളിക്കാരും സെലിബ്രിറ്റികളുമെല്ലാം പരസ്പരം ട്രോളുന്നതും സോഷ്യല്‍ മീഡിയയില്‍ വാക്കേറ്റം നടത്തുന്നതും പതിവാണ്. ഇത്തവണ ഏഷ്യാ കപ്പില്‍ രണ്ട് രാജ്യങ്ങളും നേര്‍ക്കുനേര്‍ വന്നപ്പോഴും സ്ഥിതി മറിച്ചല്ല. രണ്ടു തവണ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം വീതം നേടി. നിര്‍ണായകമായ ഒരു മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ത്രില്ലര്‍ വിജയം നേടിയ പാകിസ്ഥാന് ഫൈനലിലുമെത്തി. അഫ്ഗാന് പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനല്‍ സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അവസാന ഓവറില്‍ പാകിസ്ഥാന് ജയം നേടിയതോടെ ഇന്ത്യ പുറത്തായി. പാകിസ്ഥാന് ജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ മുന്‍ താരം അമിത് മിശ്രയും പാക് നടി സെഹര്‍ ഷിന്‍വാരിയും തമ്മിലുള്ള പരിഹാസ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അഫ്ഗാന് പാകിസ്ഥാനെ തോല്‍പ്പിക്കുകയാണെങ്കില്‍ ഒരാഴ്ച താന്‍ അഫ്ഗാന് ചാപ് കഴിക്കുമെന്ന് അമിത് മിശ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാന് ജയിച്ചാല്‍ മാത്രം ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നതിനാല്‍ മിശ്രയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, കളിയില്‍ പാകിസ്ഥാന് ജയിച്ചതോടെ അമിത് മിശ്രയെ പരിഹസിച്ച് ഷിന്‍വാരി രംഗത്തെത്തി. ഒരാഴ്ച ഇനി മിശ്ര ചാണകം തിന്നുമെന്നായിരുന്നു ഷെന്‍വാരിയുടെ ട്വീറ്റ്.
പാക് നടിയുടെ ട്വീറ്റ് വന്നതിനുശേഷം അമിത് മിശ്ര വീണ്ടും ട്വീറ്റ് ചെയ്തു. തനിക്ക് പാകിസ്ഥാനില്‍ വരാന്‍ ആഗ്രഹമില്ലെന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ഇതോടെ ആരാധകര്‍ കൂട്ടത്തോടെ എത്തുകയും പാക് നടിക്കെതിരെ പരിഹാസം ചൊരിയുകയും ചെയ്തു. മിശ്രയെ വെറുതെവിടാന്‍ പാക് നടി ഒരുക്കമായിരുന്നില്ല. എന്തിന് പാകിസ്ഥാനില്‍ വരണമെന്നും ഇന്ത്യയിലെ ചാണകം ഔട്ട് ഓഫ് സ്റ്റോക് ആണോ എന്നുമാണ് നടിയുടെ ഒടുവിലത്തെ ട്വീറ്റ്. മിശ്ര ഇതിന് പ്രതികരിച്ചിട്ടില്ല.
ഏഷ്യാ കപ്പില്‍ നിന്നും പുറത്തായ ഇന്ത്യ വ്യാഴാഴ്ച അഫ്ഗാനുമായി സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിനിറങ്ങും. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മത്സരഫലത്തിന് പ്രസക്തിയില്ല. ടി20 ലോകകപ്പിന് തൊട്ടു മുന്‍പായി ഏഷ്യാ കപ്പിലുണ്ടായ തോല്‍വി ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തിരിച്ചടിയാണ്.