ആപ്പ്ജില്ല

നിരപരാധിത്വം തെളിയുമെന്ന് ഉറപ്പുണ്ടായിരുന്നു: മുഹമ്മദ് ഷമി

ഒത്തുകളി ആരോപണങ്ങളിൽ തൻെറ നിരപരാധിത്വം തെളിയുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

TNN 23 Mar 2018, 1:27 pm
ന്യൂഡൽഹി: ഒത്തുകളി ആരോപണങ്ങളിൽ തൻെറ നിരപരാധിത്വം തെളിയുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നടത്തിയ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബിസിസിഎെയുടെ ആൻറി കറപ്ഷൻ യൂണിറ്റ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാണ് ഷമിയുടെ പ്രതികരണം.
Samayam Malayalam 63418924


"മാനസികമായി ഏറെ സമ്മർദ്ദത്തിലായിരുന്നു. ബിസിസിഎെയുടെ മുന്നിൽ നിരപരാധിത്വം തെളിഞ്ഞതിൽ ഏറെ ആശ്വാസമുണ്ട്. എൻെറ രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും ചോദ്യം ചെയ്യപ്പെട്ടതിൽ ഏറെ വിഷമം തോന്നിയിരുന്നു. എന്നാൽ ബിസിസിഎെയുടെ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് ഉറപ്പുണ്ടായിരുന്നു," മുഹമ്മദ് ഷമി പറഞ്ഞു.

ഒത്തുകളി ആരോപണത്തിൽ ഷമി കുറ്റക്കാരനല്ലെന്ന് ബിസിസിഎെയുടെ ആൻറി കറപ‍്ഷൻ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഷമിയുമായുള്ള കരാറും ബിസിസിഎെ പുതുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. താരത്തിനെ ഗ്രേഡ് ബി കരാറിലാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റി ഓഫ് അഡ‍്‍മിനിസ്ട്രേറ്റേഴ‍്‍സിൻെറ നി‍ർദ്ദേശപ്രകരമാണ് ഷമിക്കെതിരെ അന്വേഷണം നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്