ആപ്പ്ജില്ല

അവനാണ് വിജയത്തിന് പിന്നിലെ യഥാർഥ പോരാളി; സഹതാരത്തിന് ട്രീറ്റ് ചെയ്യുമെന്ന് ഉമേഷ് യാദവ്!!

പൂനെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് ഇന്നിങ്സിലുമായി ഉമേഷ് യാദവ് ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

Samayam Malayalam 13 Oct 2019, 8:22 pm
പൂനെ: വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് എതിരെ മികച്ച വിജയം നേടിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഒരുങ്ങിയത്. പൂനെയിൽ ടീമിൽ വലിയ മാറ്റമൊന്നും ആരും പ്രതീക്ഷിച്ചിരുന്നതല്ല. വിജയിച്ച ടീമിനെ തന്നെ നിലനിർത്താറാണ് പലപ്പോഴും ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പതിവ്. രണ്ടാം ടെസ്റ്റിൽ പക്ഷേ, ഹനുമ വിഹാരിക്ക് പകരക്കാരനായി പേസർ ഉമേഷ് യാദവാണ് ഇടം പിടിച്ചത്.
Samayam Malayalam Umesh Yadav
സാഹയോട് നന്ദി പറഞ്ഞ് ഉമേഷ് യാദവ് (Photo/Mitesh Bhuvad)


എക്സ്ട്രാ പേസറെ ഉൾപ്പെടുത്തിയ ആ തീരുമാനം മത്സരം കഴിഞ്ഞപ്പോൾ വൻ വിജയമാണെന്ന് ബോധ്യമായി. ആകെ ആറ് വിക്കറ്റുകളാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ 22 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ പിഴുതത്. തൻെറ മികച്ച പ്രകടനത്തിന് ഇന്ത്യൻ പേസർ നന്ദി പറയുന്നത് പക്ഷേ സഹതാരത്തോടാണ്.

Read More: ആദ്യം കോലിയുടെ വക, പിന്നീട് അതിലും മികച്ചത് സാഹയുടെ വക; അമ്പരപ്പിച്ച് ക്യാപ്റ്റനും കീപ്പറും!

വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ പ്രകടനത്തെയാണ് മത്സരശേഷം ഉമേഷ് യാദവ് ഏറെ പുകഴ്ത്തി സംസാരിച്ചത്. ഉമേഷിൻെറ പന്തിൽ സാഹ ഒരു തകർപ്പൻ ക്യാച്ചെടുത്തിരുന്നു. "ലെഗ് സൈഡിൽ ലഭിച്ച ആ വിക്കറ്റുകൾക്ക് ഞാൻ അദ്ദേഹത്തിന് ട്രീറ്റ് കൊടുക്കുക തന്നെ വേണം," ഉമേഷ് പറഞ്ഞു. താൻ എടുത്ത രണ്ട് വിക്കറ്റുകൾ സാഹയ്ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read More: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തോൽവി അറിയാതെ ഇന്ത്യൻ ജൈത്രയാത്ര; ഒപ്പം ലോകറെക്കോർഡും!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്