ആപ്പ്ജില്ല

ഇന്ത്യൻ ക്രിക്കറ്റിൽ മഹാസംഭവം ആവാൻ പോവുന്നത് ഈ യുവതാരം; പ്രവചനവുമായി ഇയാൻ സ്മിത്ത്!!

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ യുവക്രിക്കറ്റർ ആരെന്ന് വ്യക്തമാക്കി ഇയാൻ സ്മിത്ത്.

Samayam Malayalam 29 Feb 2020, 5:01 pm
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളായി കരുതപ്പെടുന്ന നിരവധി താരങ്ങളുണ്ട്. പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, യശസ്വി ജെയ്സ്വാൾ തുടങ്ങീ നിരവധി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ മുന്നോട്ട് പോവാൻ സാധ്യതയുള്ളവരാണ്. ഇതിൽ റിഷഭ് പന്തിന് നിരവധി അവസരങ്ങൾ ലഭിച്ച് കഴിഞ്ഞു. പൃഥ്വി ഷാ വിലക്കിനും പരിക്കിനും ശേഷം ടീമിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

ഗിൽ പ്ലേയിങ് ഇലവനിൽ ഇപ്പോഴും സ്ഥാനം പിടിച്ച് തുടങ്ങിയിട്ടില്ല. അണ്ടർ 19 ലോകകപ്പ് ഹീറോ ആയ യശസ്വി ഇന്ത്യൻ ടീമിലേക്ക് വിളി കാത്തിരിപ്പാണ്. കൂട്ടത്തിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് റിഷഭ് പന്ത്. എന്നാൽ പന്തായിരിക്കും ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത മഹാസംഭവം എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ന്യൂസിലൻറ് ക്രിക്കറ്ററും കമൻേററ്ററുമായ ഇയാൻ സ്മിത്ത്.

"പന്തിനെ ഇനി നമ്മൾ ഒരുപാട് കാണുകയും കേൾക്കുകയും ചെയ്യും. ചിലപ്പോൾ അദ്ദേഹം ഇനിയും ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ടാവും. അതിനായി ടീം മാനേജ്മെൻറ് സഹായിക്കുന്നുണ്ട്. അവൻ ഇന്ത്യൻ ക്രിക്കറ്റിലെ മഹാസംഭവം ആവുമെന്നുറപ്പാണ്. എൻെറ വാക്കുകൾ ഓർത്ത് വെച്ചോളൂ," ഇയാൻ സ്മിത്ത് പറഞ്ഞു.

Also Read: പുറത്തായത് പോട്ടെ, വിരാട് കോലി കാണിച്ചത് ഭീമൻ അബദ്ധം; കാണിച്ചത് സ്വാർഥത ? ക്ഷുഭിതരായി ആരാധകർ!!

അതേസമയം റിഷഭ് പന്ത് ഇപ്പോഴും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ല. ഏകദിനങ്ങളിൽ 26.7 ശരാശരിയിൽ 374 റൺസാണ് ഇത് വരെ പന്ത് നേടിയിട്ടുള്ളത്. ടി20യിലും പന്തിൻെ പ്രകടനം അത്ര മികച്ചതല്ല. 20.5 ശരാശരിയാണ് അദ്ദേഹത്തിന് ടി20യിൽ ഉള്ളത്.

Also Read: ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും കളിക്കും; മത്സരങ്ങൾ എവിടെ നടക്കുമെന്ന് പ്രഖ്യാപിച്ച് ഗാംഗുലി!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്