ആപ്പ്ജില്ല

ICC Rankings: ചാഹലിന് കരിയറിലെ മികച്ച നേട്ടം; ധവാന് നഷ്ടം

ശിഖർ ധവാൻ നാല് സ്ഥാനങ്ങൾ താഴോട്ട്

Samayam Malayalam 2 Nov 2018, 5:39 pm
ദുബായ്: എെസിസി ഏകദിന ക്രിക്കറ്റ് റാങ്കിങിൽ മികച്ച നേട്ടവുമായി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ‍്‍വേന്ദ്ര ചാഹൽ. ഏറ്റവും പുതിയ റാങ്കിങിൽ എട്ടാം സ്ഥാനത്താണ് ചാഹൽ. എന്നാൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പുതിയ റാങ്കിങിൽ നഷ്ടമുണ്ടായി. നാല് സ്ഥാനങ്ങളാണ് അദ്ദേഹം താഴോട്ട് പോയത്.
Samayam Malayalam icc odi rankings released chahal in career best
ICC Rankings: ചാഹലിന് കരിയറിലെ മികച്ച നേട്ടം; ധവാന് നഷ്ടം


ഏകദിന ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി ബാറ്റ്സ്മാൻമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 453 റൺസാണ് കോഹ‍്‍ലി വെസ്റ്റ് ഇൻഡീസിനെതിരായ സീരീസിൽ നേടിയത്. 899 പോയിൻറുമായാണ് അദ്ദേഹം ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയാണ് ലോകറാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള ബാറ്റ്സ്മാൻ. മോശം ബാറ്റിങ് ഫോമാണ് ധവാന് വിനയായത്. അഞ്ച് ഇന്നിങ്സുകളിൽ ഒരു അർധശതകം പോലും അദ്ദേഹത്തിന് നേടാനായിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്