ആപ്പ്ജില്ല

ബിസിസിഎെയിൽ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ടുള്ള പാക് ഹർജി ICC തള്ളി

ഉഭയകക്ഷി പരമ്പരകളിൽ നിന്ന് ഇന്ത്യ പിൻമാറിയത് നഷ്ടം വരുത്തി എന്നായിരുന്നു പരാതി

Samayam Malayalam 20 Nov 2018, 9:46 pm
ന്യൂഡൽഹി: ബിസിസിഎെയിൽ നിന്ന് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പാകിസ്ഥാൻെറ പരാതി എെസിസി തള്ളി. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് ICC തർക്ക പരിഹാര സമിതി തള്ളിയത്. ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഇന്ത്യ പിൻമാറിയതിനാൽ തങ്ങൾക്ക് നഷ്ടമുണ്ടായി എന്നായിരുന്നു പാകിസ്ഥാൻെറ വാദം.
Samayam Malayalam BCCI


70 മില്യൺ യുഎസ് ഡോളർ (ഏകദേശം 500 കോടി രൂപ) ആണ് നഷ്ടപരിഹാരമായി പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വർശഷമാണ് വൻ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് കാണിച്ച് പാകിസ്ഥാൻ പരാതി നൽകിയത്. മൈക്കിള്‍ ബിലോഫിൻെറ നേതൃത്വത്തിലുള്ള എെസിസി സമിതിയാണ് പരാതിയിൽ തീരുമാനമെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്