ആപ്പ്ജില്ല

ലോകഇലവൻ vs വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

എെസിസി ലോകഇലവനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 മത്സരം ഇന്ന് ലോഡ്‍സിൽ

TNN 31 May 2018, 11:40 am
ലോഡ്‍സ്: എെസിസി ലോകഇലവനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 മത്സരം ഇന്ന് വൈകീട്ട് ലോഡ്‍സിൽ നടക്കും. ധനസമാഹരണത്തിന് വേണ്ടിയാണ് എെസിസി ഈ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ നിന്ന് ലഭിക്കുന്ന പണം ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കരീബിയയിലെ സ്റ്റേഡിയയങ്ങളുടെ പുനർനിർമ്മാണത്തിന് ചെലവഴിക്കും.
Samayam Malayalam 56946433


പാക് താരം ഷാഹിദ് അഫ്രീദിയാണ് ലോകഇലവനെ നയിക്കുന്നത്. നേരത്തെ ഇയാൻ മോർഗനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നതെങ്കിലും പരിക്ക് മൂലം അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഇന്ത്യയിൽ നിന്ന് ദിനേശ് കാർത്തിക്ക്, മുഹമ്മദ് ഷമി എന്നിവരാണ് ലോകഇലവനിൽ കളിക്കുന്നത്. ആൻറി ഫ്ലവർ ആണ് ടീമിൻെറ പരിശീലകൻ. കാർലോസ് ബ്രാത് വെയിറ്റിൻെറ നായകത്വത്തിലാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്