ന്യൂഡൽഹി: ജീവിതത്തിൽ തിളങ്ങണമെങ്കിൽ എന്ത് ചെയ്യണമെന്ന ഒരാളുടെ ചോദ്യത്തിന് ട്വിറ്ററിൽ രസകരമായ മറുപടി നൽകി ഐസിസി. അക്കാര്യം മറ്റൊന്നുമല്ല ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണി വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ ക്രീസ് വിട്ടിറങ്ങരുത്. അങ്ങനെ ഇറങ്ങിയാൽ പിന്നെ നിങ്ങൾക്ക് തിളങ്ങാൻ നേരമുണ്ടാവില്ല. ഐസിസി ട്വറ്ററിൽ നൽകിയ ഈ മറുപടി വൈറലാവുകയാണ്. ജാപ്പനീസ് മള്‍ട്ടീമീഡിയ ആര്‍ട്ടിസ്റ്റായ യോകോയാണ് ഇക്കാര്യം ചോദിച്ചത്. വിക്കറ്റ് കീപ്പിങിൽ ധോണി കാണിക്കുന്ന മിന്നുന്ന പ്രകടനം തന്നെയാണ് ഐസിസിയുടെ ഉത്തരത്തിന് പ്രചോദനമായത്. ബാറ്റിങിൽ ഫോം ഇല്ലാതിരുന്ന ധോണി ന്യൂസിലൻറിൽ പര്യടനത്തിൽ തിരികെ വന്ന് കഴിഞ്ഞു. എന്നാൽ കീപ്പിങിൽ ഇപ്പോഴും ധോണി ഒന്നാം നമ്പർ തന്നെയാണ്.
ന്യൂസിലൻറ് പര്യടനത്തിലെ ഓരോ മത്സരത്തിലും ഓരോ സ്റ്റംപിങുമായി ധോണി ഞെട്ടിച്ചിരുന്നു. ഒരു സെക്കൻറ് ക്രീസ് വിട്ടിറങ്ങിയാൽ പോലും ധോണി പിന്നിലുണ്ടെങ്കിൽ ബാറ്റ്സ്മാൻ നേരെ പവലിയനിലേക്ക് മടങ്ങേണ്ടി വരുമെന്നതാണ് അവസ്ഥ. ഇക്കാര്യം തന്നെയാണ് ഐസിസിയും തങ്ങളുടെ ഉത്തരത്തിലൂടെ സൂചിപ്പിച്ചത്.