ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ന്യൂസിലൻറ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന നായകൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തും. ഉപനായകൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിക്കും. പേസർ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. പകരം ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ടീമിൽ തിരിച്ചെത്തും. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാനും വിശ്രമം നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ താരത്തിന് താളം കണ്ടെത്താനാവാത്തതിനാൽ ടീമിൽ ഉൾപ്പെടുത്തിയേക്കും.
ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: ശിഖർ ധവാൻ, വിരാട് കോഹ്ലി, കെ.എൽ.രാഹുൽ, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്ക്, ഋഷഭ് പന്ത്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.
ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര പരമ്പരയാണിത്. യുവതാരങ്ങളായ ഋഷഭ് പന്ത്, വിജയ് ശങ്കർ എന്നിവർക്ക് ലോകകപ്പ് ടീമിലേക്കുള്ള അവസാന അവസരമായിരിക്കും ഇത്.