ആപ്പ്ജില്ല

ന്യൂസിലൻറിന് ബാറ്റിങ് തകർച്ച: ഇന്ത്യക്ക് 231 റൺസ് വിജയ ലക്ഷ്യം

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ കിവീസിന് ബാറ്റിങ് തകർച്ച

TNN 25 Oct 2017, 5:19 pm
പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ കിവീസിന് ബാറ്റിങ് തകർച്ച. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർക്ക് 230 റൺസേ എടുക്കാനായുള്ളൂ. മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റുകൾ വീതമെടുത്ത ജസ്പ്രീത് ബുംറ, യുസ‍്‍വേന്ദ്ര ചാഹൽ എന്നിവരുടെ മികവിലാണ് ഇന്ത്യ കിവീസിനെ 230ൽ തളച്ചിട്ടത്.
Samayam Malayalam 9 against india
ന്യൂസിലൻറിന് ബാറ്റിങ് തകർച്ച: ഇന്ത്യക്ക് 231 റൺസ് വിജയ ലക്ഷ്യം


ന്യൂസിലൻറ് നിരയിൽ ആ‍ർക്കും അർധശതകം പോലും നേടാനായില്ല. 42 റൺസ് നേടിയ ഹെൻറി നിക്കോൾസ് ആണ് അവരുടെ ടോപ് സ്കോറ‍‍‍‍ർ. മൂന്നാം ഓവർ മുതൽ അടുത്തടുത്ത ഇടവേളകളിൽ ന്യൂസിലൻറിന് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ജയിച്ചേ തീരൂ.

Ind Vs NZ: New Zealand scored 230/9 against India

New Zealand scored 230/9 in the second ODI against India in Pune's Maharashtra cricket association stadium.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്