ആപ്പ്ജില്ല

പിച്ചിൽ കൃത്രിമം: ക്യുറേറ്റർക്കെതിരെ ഒത്തുകളി ആരോപണം

വാതുവെപ്പുകാ‍ർ പറയുന്നതിന് അനുസരിച്ച് പിച്ച് തയ്യാറാക്കാമെന്നും വീഡിയോയിൽ പറയുന്നുണ്ട്

TNN 25 Oct 2017, 12:36 pm
പൂനൈ: ഇന്ത്യ - ന്യൂസിലൻറ് രണ്ടാം ഏകദിന മത്സരം തുടങ്ങാനിരിക്കെ പുത്തൻ വിവാദം. മത്സരം നടക്കുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റർക്കെതിരെ ഒത്തുകളി ആരോപണം. വാതുവെപ്പുകാരുടെ നിർദ്ദേശത്തിന് അനുസരിച്ച് പിച്ച് തയ്യാറാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
Samayam Malayalam ind vs nz pitch curator pandurang salgaonkar in trouble
പിച്ചിൽ കൃത്രിമം: ക്യുറേറ്റർക്കെതിരെ ഒത്തുകളി ആരോപണം


ഇന്ത്യ ടുഡേ ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ക്യുറേറ്റർ കുടുങ്ങിയത്. മഹാരാഷ്ട്ര രഞ്ജി ട്രോഫി ടീമിൻെറ സെലക്ടറും ആഭ്യന്തര ക്രിക്കറ്റിൽ ഫാസ്റ്റ് ബോളറുമായിരുന്ന പാണ്ഡുരംഗ് സാൽഗോങ‍‍്‍കരാണ് ചാനലിൻെറ സ്റ്റിങ് ഓപ്പറേഷനിൽ വെട്ടിലായിരിക്കുന്നത്.

വാതുവെപ്പുകാരാണെന്ന് പറഞ്ഞ് സ്റ്റേഡിയത്തിലെത്തിവരെ പാണ്ഡുരംഗ് ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു. പിച്ചിൻെറ വിശദാംശങ്ങൾ അദ്ദേഹം അവരുമായി പങ്കു വെച്ചു. വാതുവെപ്പുകാ‍ർ പറയുന്നതിന് അനുസരിച്ച് പിച്ച് തയ്യാറാക്കാമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ബാറ്റിങിന് അനുകൂലമായ പിച്ചാണെന്നും 340 റൺസ് വരെ എടുത്താലും പിന്തുട‍ന്ന് ജയിക്കാമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആരെങ്കിലും കുറ്റക്കാരെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അധികൃത‍ർ വ്യക്തമാക്കി.

Ind Vs NZ: Pitch curator Pandurang Salgaonkar in trouble

A sting operation exposed India Vs New Zealand cricket match's pitch curator Pandurang Salgaonkar tried to tamper the pitch for bookies.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്