ആപ്പ്ജില്ല

'ഇനിയും ടീമിൽ നിലനിർത്തരുത്, പുറത്താക്കണം'; യുവതാരത്തിനെതിരെ വീണ്ടും ആരാധകർ

മത്സരത്തിന് മുമ്പ് പന്തിന് മേൽ കാര്യമായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ മൊഹാലിയിൽ ഒരിക്കൽ കൂടി പന്ത് ദുരന്തമാവുന്നതാണ് കണ്ടത്!

Samayam Malayalam 19 Sept 2019, 11:14 am
മൊഹാലി: രണ്ടാം ട്വൻറി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ഒരേയൊരു താരത്തിലായിരുന്നു. ലോകകപ്പ് മുതൽ വെസ്റ്റ് ഇൻഡീസ് പര്യടനം വരെ ഓരോ മത്സരത്തിലും വിമർശനം ഏറ്റു വാങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. എന്നാൽ ഒരിക്കൽ കൂടി എല്ലാ പ്രതീക്ഷകളെയും തകർത്ത് പന്ത് മോശം ഷോട്ടിന് കളിച്ച് പെട്ടെന്ന് പുറത്തായി.
Samayam Malayalam Pant New


150 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയും ശിഖർ ധവാനും മികച്ച തുടക്കമാണ് നൽകിയിരുന്നത്. രോഹിത് മടങ്ങിയിട്ടും ധവാനും കോഹ്ലിയും ചേർന്ന് സ്കോർ ഉയർത്തി. ധവാൻ പുറത്തായ ശേഷം എത്തിയ പന്തിന് കോഹ്ലിക്കൊപ്പം നിന്ന് കളിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

Read More: രോഹിതിനെ മറികടന്നു; ട്വൻറി20യിൽ വിരാട് കോഹ‍്‍ലിക്ക് അപൂ‍ർവ റെക്കോ‍ർഡ്

എന്നാൽ ഫോർച്യുയിൻെറ പന്ത് അതിർത്തി കടത്താനുള്ള പന്തിൻെറ ശ്രമം പാളി. ഷംസിക്ക് ക്യാച്ച് നൽകി താരം മടങ്ങി. നിരാശയോടെയാണ് പന്ത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. പുറത്താവുമ്പോൾ 5 പന്തിൽ 4 റൺസായിരുന്നു സമ്പാദ്യം. ഏതായാലും വീണ്ടും ഒരേ തെറ്റ് ആവർത്തിക്കുന്ന പന്തിനെതിരെ കലി തുള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.


നാലാം നമ്പറിൽ ഇനിയും എന്തിനാണ് ശ്രേയസ് ഉള്ളപ്പോൾ പന്തിനെ കളിപ്പിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഋഷഭ് പന്ത് എത്രയും പെട്ടെന്ന് വിരമിക്കണമെന്നും ഇനിയും അവസരം നൽകരുതെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. "ഇനിയും എത്ര അവസരങ്ങളാണ് നൽകേണ്ടത്. പറ്റുന്നില്ലെങ്കിൽ ടീമിൽ സ്ഥാനം ലഭിക്കാൻ അർഹതയുള്ള മറ്റാർക്കെങ്കിലും വേണ്ടി മാറിക്കൊടുക്കുക. രവി ശാസ്ത്രിയും ടീം മാനേജ്മെൻറും ഇത് വെച്ച് പൊറുപ്പിക്കരുത്," ഒരു ആരാധകൻെറ രോഷം ഇങ്ങനെയാണ്.

Read More: ബ്രില്ല്യൻറ് സൂപ്പർമാൻ; മൊഹാലിയിൽ വിരാടിൻെറ അത്ഭുതപ്പെടുത്തുന്ന ക്യാച്ച്!

ട്വിറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ കാണാം:





ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്