സഞ്ജു സാംസണിനും മനീഷ് പാണ്ഡെക്കും സാധ്യത കുറവ്
തുടർച്ചയായി മൂന്ന് ടി20 പരമ്പരകളിൽ സ്ഥാനം പിടിച്ചിട്ടും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാത്ത അവസ്ഥയാണ് സഞ്ജു സാംസണിന്. മൂന്നാം ടി20യിലും അതിൽ മാറ്റം ഉണ്ടാവാനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ വിരാട് കോലി പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെങ്കിൽ മനീഷ് പാണ്ഡെയെ മറികടന്ന് ചിലപ്പോൾ സഞ്ജു സ്ഥാനം പിടിച്ചേക്കും. കഴിഞ്ഞ രണ്ട് വർഷം ടീമിൽ പലപ്പോഴായി വന്ന് പോയിട്ടുള്ള താരമാണ് പാണ്ഡെ. എന്നാൽ സഞ്ജു സാംസണിന് നാല് വർഷത്തിന് ശേഷം ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.