ആപ്പ്ജില്ല

കൃണാൽ പാണ്ഡ്യയുടെ ആ പന്ത് കണ്ട് കാർത്തിക്കും രോഹിതും ഞെട്ടി!

അപ്രതീക്ഷിതമായിരുന്നു കൃണാൽ പാണ്ഡ്യയുടെ ബൗൺസർ

Samayam Malayalam 7 Nov 2018, 7:10 pm
ലക്നോ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വൻറി20 പരമ്പരയിലൂടെ വരവറിയിച്ചിരിക്കുകയാണ് കൃണാൽ പാണ്ഡ്യ. അരങ്ങേറ്റത്തിൽ തന്നെ ബാറ്റിങിലും ബോളിങിലും അദ്ദേഹം തിളങ്ങിയിരുന്നു. ആദ്യ മത്സരത്തിലെ പോലെ തിളങ്ങാൻ രണ്ടാം മത്സരത്തിൽ ആയില്ലെങ്കിലും ഒരു ബൗൺസറിലൂടെ ഞെട്ടിച്ചു കൃണാൽ പാണ്ഡ്യ.
Samayam Malayalam Pandya


മത്സരത്തിൻെറ 13ാം ഓവറിലായിരുന്നു സ്പിന്നറായ പാണ്ഡ്യയുടെ ബൗൺസർ പിറന്നത്. വിൻഡീസ് ക്യാപ്റ്റൻ കാർലോസ് ബ്രാത്‍വെയിറ്റായിരുന്നു ക്രീസിൽ. പന്ത് കുത്തി ഉയർന്ന് വരുന്നത് കണ്ട് അദ്ദേഹം കുനിഞ്ഞ് നിന്നു.

വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് പറ്റാവുന്ന ഉയരത്തിൽ ചാടി നോക്കിയെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുങ്ങാതെ പിന്നോട്ട് പോയി. അപ്രതീക്ഷിതമായി വന്ന ഇത്തരം ഒരു ബൗൺസർ കണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും അന്തം വിട്ട് നോക്കി നിന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്