അഡലെയ്ഡ്: വരുന്ന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള രണ്ട് ടീമുകൾ ഇന്ത്യയും ഇംഗ്ലണ്ടും ആണെന്ന് മുൻ ഓസ്ട്രേലിയൻ പേസർ ജാസൺ ഗില്ലെസ്പി. ഏറ്റവും സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനാണ്. എന്നാൽ ലോകത്തെ ഏറ്റവും മികച്ച ബോളിങ് നിരയുള്ള ഇന്ത്യൻ ടീമിനും തുല്യ സാധ്യതയുണ്ടെന്ന് ഗില്ലെസ്പി വ്യക്തമാക്കി. ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ പേസ് നിര ഏത് ടീമിനെയും വിറപ്പിക്കുന്നതാണ്. ബുംറ ലോകത്തെ ഏറ്റവും മികച്ച ബോളറാണ്. പേസ് കൂട്ടിയും കുറച്ചും ബാറ്റ്സ്മാൻമാരെ കബളിപ്പിക്കാനും കൃത്യതയോടെ പന്തെറിയാനും ബുംറക്ക് സാധിക്കുമെന്നും ഗില്ലെസ്പി പറഞ്ഞു.
ഓസ്ട്രേലിയയുടെ യുവനിരയ്ക്ക് ഇനിയും മുന്നോട്ട് പോവാനാവും. ലോകകപ്പിൽ ശക്തമായ ടീമിനെ തന്നെയായിരിക്കും കാണാൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയുടെ യുവനിരയ്ക്ക് ഇനിയും മുന്നോട്ട് പോവാനാവും. ലോകകപ്പിൽ ശക്തമായ ടീമിനെ തന്നെയായിരിക്കും കാണാൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.