ആപ്പ്ജില്ല

​ദക്ഷിണാഫ്രിക്കയെ തൂത്തെറിഞ്ഞു: ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

വിജയത്തോടെ ഇന്ത്യ ആറ് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തി

TNN 4 Feb 2018, 6:07 pm
സെഞ്ചൂറിയൻ: സെഞ്ചൂറിയനിൽ നടന്ന രണ്ടാം ഏകദിനത്തിൽ ബാറ്റിങിലും ബോളിങിലും ഒരു പോലെ ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തൂത്തെറിഞ്ഞു. 119 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണർ ശിഖർ(51) ധവാൻെറയും ക്യാപ്റ്റൻ വിരാട് കോഹ്‍ലി(46)യുടെയും ബാറ്റിങ് മികവിൽ അനായാസവിജയം നേടി. മത്സരത്തിൽ തൻെറ 24ാം അർധശതകമാണ് ധവാൻ നേടിയത്.
Samayam Malayalam india beat south africa by nine wickets
​ദക്ഷിണാഫ്രിക്കയെ തൂത്തെറിഞ്ഞു: ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം


വിജയത്തോടെ ഇന്ത്യ ആറ് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 32.2 ഓവറിൽ 118 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചൂറിയനിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

സ്പിന്നർ യുസ്‍വേന്ദ്ര ചാഹലും കുൽദീപ് യാദവും ചേ‍ർന്നാണ് ആതിഥേയരെ തക‍ർത്തിട്ടത്. ചാഹൽ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. കുൽദീപ് യാദവ് മൂന്നും, പേസ‍ർമാരായ ബുംറ, ഭുവനേശ്വ‍ർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീ ഴ്ത്തി. ആദ്യ മത്സരത്തിന് ഇറങ്ങിയ കായ സോണ്ടോയും (25) ഡുമിനി (25)യുമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർമാർ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്